വികസിത ഭാരതം പത്തനംതിട്ട എഡിഷൻ എന്ന പ്രകടന പത്രികയുമായി എൻ ഡി എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസനക്ഷേമ പദ്ധതികളുമായി എൻ ഡി എയുടെ പ്രത്യേക പ്രകടന പത്രിക വികസിത ഭാരതം പത്തനംതിട്ട എഡിഷൻ എന്ന പേരിൽ പത്തനംതിട്ടയിൽ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രകാശനം ചെയ്തു. വനിതാക്ഷേമം, പ്രവാസി ക്ഷേമം പൈതൃക സംരക്ഷണം, ആത്മീയ ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, റെയിൽവേ തുടങ്ങിയ മേഖലകളെ സമഗ്രമായി സ്പർശിച്ചും ശബരിമല മേഖലയുടെ സമ്പൂർണ വികസനത്തിനായി ശാസ്‌താനിവേദ്യം, പമ്പാനദിയുടെ പുണ്യം വീണ്ടെടുക്കാൻ ‘നമാമി പമ്പ’ തുടങ്ങിയ പദ്ധതികളും പ്രകടന പത്രികയിൽ ഉണ്ട്.

സഹകരണ മേഖല ശാക്തീകരണത്തിനും ഉന്നത വിദ്യഭ്യാസ വികസനത്തിനും വയോ സംരക്ഷണത്തിനും ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനും ആരാധനാലയങ്ങളുടെ സുരക്ഷയ്ക്കും റോഡ്‌ വികസനത്തിനും കർഷകക്ഷേമത്തിനും വന്യജീവി ആക്രമണത്തിൽ നിന്നുള്ള സംരക്ഷണത്തിനും ഉൾപ്പെടെ വിശദമായ വികസന ക്ഷേമ പദ്ധതികളാണ് പ്രകടന പത്രികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ നടന്ന പ്രകാശന ചടങ്ങിൽ കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയ്ക്കൊപ്പം എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ബിജെപി സംസ്ഥാന സെക്രട്ടറിയും ലോക്സഭ ഇൻചാർജ്മായ കരമന ജയൻ, ബിജെപി ജില്ല പ്രസിഡന്റ് അഡ്വ വി എ സൂരജ്,ജില്ല വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ എന്നിവർ ഒപ്പമുണ്ടായിരുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...