ദില്ലി : മഹാരാഷ്ട്രയിൽ മഹാ വിജയത്തിലേക്ക് ബിജെപി. ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ച് എന്ന് തോന്നിച്ചെങ്കിലും വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പി സഖ്യം കുതിക്കുകയാണ്. മഹാരാഷ്ട്രയിൽ മഹാ വിജയം നേടുമെന്ന സൂചനകളാണ് രണ്ടാം മണിക്കൂറിൽ പുറത്തുവരുന്നത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 200 സീറ്റും കടന്നാണ് ബി ജെ പി സഖ്യം അധികാരത്തിലേക്ക് കുതിക്കുന്നത്. മഹാ വികാസ് അഖാഡിയാകട്ടെ 70 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ജാർഖണ്ടിൽ മത്സരം കുറേക്കൂടി ആവേശകരമാണ്. ഇരുമുന്നണികളും ലീഡ് നിലയുടെ കാര്യത്തിൽ മാറി മാറി മുന്നിലേത്തുകയാണ്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവര പ്രകാരം 48 സീറ്റിൽ ‘ഇന്ത്യ’ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. ബി ജെ പി സഖ്യം 26 സീറ്റിലാണ് നിലവിൽ മുന്നിട്ട് നിൽക്കുന്നത്. എക്സിറ്റ് പോളുകളിൽ മഹാരാഷ്ട്രയിലും ജാർഖണ്ടിലും എൻ ഡി എ വിജയിക്കുമെന്നായിരുന്നു പ്രവചനം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























