സമൂഹ സൃഷ്ടിയിൽ വനിതകളുടെ പങ്ക് വലുതാണെന്ന് എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡണ്ട്

For full experience, Download our mobile application:
Get it on Google Play

കോന്നി: സമൂഹ സൃഷ്ടിയിൽ വനിതകളുടെ പങ്ക് വലുതാണെന്നും എസ്എൻഡിപി യോഗത്തിന്റെയും യൂണിയനുകളുടെയും ശാഖകളുടെയും പ്രവർത്തനങ്ങൾക്ക് വനിത സംഘം പ്രവർത്തകരുടെ പിന്തുണ അനിവാര്യമാണെന്നും എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡണ്ട് കെ പത്മകുമാർ പറഞ്ഞു. 349-ാം വകയാർ ശാഖയിലെ വനിതാ സംഘം യൂണിറ്റിന്റെ നേതൃത്വത്തിൽ വകയാർ എസ്.എൻ.വി എൽ.പി സ്കൂളിൽ നടന്ന പഠനോപകരണവിതരണവും കൈകൊട്ടികളിയും തിരുവാതിരയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വനിതസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ 100 ൽ പരം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

മൈക്രോ ഫിനാൻസ് യൂണിയൻ കോ-ഓർഡിനേറ്റർ കെ.ആർ സലീലനാഥ്‌, വനിതാസംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ, എസ്.എൻ.വി.എൽ.പി സ്കൂൾ ഹെഡ് മിസ്ട്രസ് അജിത.ഒ, ശാഖാ പ്രസിഡന്റ് പി.എ ശശി, ശാഖാ വൈസ് പ്രസിഡന്റ് സുലേഖ സുന്ദരേശൻ, ശാഖാ സെക്രട്ടറി കെ.വി വിജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ഗുരുകൃപകലാവേദി പനനിൽക്കുംമുകൾ കൈകൊട്ടിക്കളിയും ശിവശക്തികലാവേദി മുതുപേഴുങ്കൽ തിരുവാതിരയും അവതരിപ്പിച്ചു. വനിത സംഘം യൂണിറ്റ് പ്രസിഡണ്ട് പുഷ്പവതി രാജൻ, വൈസ് പ്രസിഡണ്ട് ഗംഗ സജി, കമ്മിറ്റി അംഗങ്ങളായ പ്രിയ ആർ, സുമ സുനിൽ, അജിത ചന്ദ്രൻ, രഞ്ജു സുനിൽ, രമ്യ പണിക്കർ, അമ്പിളി ഷാജി, ഷീല പ്രകാശ്, അമ്പിളി ജിനു, രമ്യ സുമേഷ്, ബിന്ദു പ്രകാശ്, ബിന്ദു മനോജ് എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

0
ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് വൻതോതിൽ ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ...

കൊല്ലത്ത് വാടകക്കാരുടെ വീട് ഇടിച്ചുനിരത്തി ഉടമകളുടെ ക്രൂരത

0
കൊല്ലം: കൊല്ലം ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന...

മകനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുടിവെള്ള പദ്ധതിയുടെ കുഴിയിൽ വീണു ; ഗുരുതര പരിക്കേറ്റ്...

0
തിരൂരങ്ങാടി: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു....

കലഞ്ഞൂര്‍ പോത്തുപാറയില്‍ ലോഡ് കയറ്റി വന്ന ടോറസ് ലോറിക്ക് തീ പിടിച്ചു : വാഹനം...

0
കോന്നി : കലഞ്ഞൂര്‍ പോത്തുപാറയില്‍ പാറമടയില്‍ നിന്നും ലോഡുമായി ഇറക്കം ഇറങ്ങി വന്ന...