പന്തളം : എന്‍.ഡി.ആര്‍.എഫ് സംഘം പന്തളം കടക്കാട് ഗവ. എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. എന്‍.ഡി.ആര്‍.എഫ് കമാന്‍ഡര്‍ കെ.കെ അശോക് കുമാര്‍ ദേശീയ പതാക ഉയര്‍ത്തി. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ജേതാവ് അമീഷിന് എന്‍.ഡി.ആര്‍.എഫ് കമാന്‍ഡര്‍ സഞ്ജീവ് ദേസ് വാള്‍ ഫലകം നല്‍കി എന്‍.ഡി.ആര്‍.എഫ് കമാന്‍ഡര്‍ ആദരിച്ചു.
പന്തളം നഗരസഭ കൗണ്‍സിലര്‍മാരായ ഷെഫിന്‍ രജൂബ് ഖാന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ്, എച്ച്.സാക്കിര്‍, പി.ആര്‍ റാഫി,എ റഹീം, മറ്റ് എന്‍ഡിആര്‍എഫ് അംഗങ്ങള്‍, സ്‌കൂള്‍ ഹെഡ് മിസ്ട്രസ് നെജീന, സീനിയര്‍ അസിസ്റ്റന്റ് ഷീബ തുടങ്ങിയവര്‍ പങ്കെടുത്തു.