അഞ്ചു വയസ്സുകാരന്റെ കയ്യിലിരുന്ന തോക്കില്‍ നിന്ന് വെടിപൊട്ടി 3 വയസ്സുകാരി കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മിനിസോട്ട : അഞ്ചു വയസ്സുകാരന്റെ കൈയില്‍‍ ലഭിച്ച തോക്കില്‍ നിന്നു ചീറിപ്പാഞ്ഞുവന്ന വെടിയുണ്ട മൂന്നു വയസ്സുകാരിയുടെ ജീവനെടുത്തു. യുഎസിലെ മിനിസോട്ടയില്‍ വീട്ടിനുള്ളില്‍ വച്ചാണു സംഭവം. വിവരം അറി‍ഞ്ഞെത്തിയ പാരാമെഡിക്കല്‍സ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആണ്‍കുട്ടിക്ക് തോക്ക് എവിടെ നിന്ന് ലഭിച്ചെന്ന് പോലീസ് അന്വേഷിക്കുകയാണ്.

വിഡിയോ കണ്ടുകൊണ്ടിരിക്കെ 30 വയസ്സുള്ള അമ്മ സ്വന്തം വീട്ടില്‍ വച്ചു കുട്ടിയുടെ വെടിയേറ്റു മരിച്ച സംഭവം യുഎസില്‍ രണ്ടു ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം തന്നെ കുട്ടികള്‍ ഉള്‍പ്പെട്ട 239 വെടിവയ്പ്പുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 94 പേര്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും 157 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി നോണ്‍ പ്രോഫിറ്റ് അഡ്വക്കേറ്റിങ് ഗണ്‍ കണ്‍ട്രോള്‍ സംഘടന അറിയിച്ചു.

പല കേസുകളിലും മാതാപിതാക്കളുടെ അശ്രദ്ധയാണ് ഉണ്ടകളുള്ള തോക്ക് കുട്ടികളുടെ കൈയില്‍ കിട്ടാന്‍ കാരണമെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതാണെന്നും തോക്കുകള്‍ സുരക്ഷിതമായി വയ്ക്കണമെന്നും അധികൃതര്‍ പലതവണ വ്യക്തമാക്കിയിട്ടുളളതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...