ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌ ; സന്നിധാനത്തെ പതിനെട്ടാംപടിക്ക് സമീപം കൂറ്റന്‍ കരിങ്കല്‍പാളി ഇളകി വീണു

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമല സന്നിധാനത്തെ വലിയ തിരുമുറ്റത്തെ മതില്‍ക്കെട്ടിന്‍റെ കൂറ്റന്‍ കരിങ്കല്‍പാളി ഇളകി പതിനെട്ടാംപടിക്ക് സമീപം വീണു. സംഭവ സമയം പടിക്കെട്ടിന് സമീപത്ത് തീര്‍ഥാടകര്‍ ഇല്ലാത്തതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പതിനെട്ടാംപടിയുടെ വലതു ഭാഗത്തെ വേലിക്കെട്ടിനും പടിക്കെട്ടിനും ഇടയിലാണ് ഇരുനൂറോളം കിലോ ഭാരം വരുന്ന കരിങ്കല്‍ പാളി വീണത്. ഇന്നലെ രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം.

ഈ സമയം സന്നിധാനത്തെ ഫ്ലൈഓവര്‍ തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞതിനാല്‍ പതിനെട്ടാം പടിക്കുതാഴെ തടഞ്ഞു നിര്‍ത്തിയിരിക്കുയായിരുന്നു. സംഭവത്തിന് ഏതാനും സെക്കന്‍ഡുകള്‍ മുമ്പാണ് ഷിഫ്റ്റ് മാറ്റത്തിന്‍റെ ഭാഗമായി ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ മുകളിലേക്ക് കയറിയത്. സന്നിധാനത്തെ തിരക്കൊഴിഞ്ഞ ശേഷം കരിങ്കല്‍ പാളി സംഭവസ്ഥലത്തു നിന്നും നീക്കം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...