പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അശ്ലീല ചാറ്റിങും നഗ്ന ഫോട്ടോ എടുക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 വയസുള്ള പെണ്‍കുട്ടിയെ വശീകരിച്ച്‌ നഗ്നഫോട്ടോ കൈക്കലാക്കുകയും അശ്ലീല ഫോട്ടോകള്‍ അയച്ചു കൊടുത്തശേഷം നഗ്ന വീഡിയോ ചാറ്റിംഗ് നടത്തി രഹസ്യമായി സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്‌തു ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍.
കോഴിക്കോട് തൊട്ടില്‍പ്പാലം പാറമ്മേല്‍ വട്ടക്കൈത വീട്ടില്‍ വിജിലേഷിനെയാണ് (30) തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് അറസ്റ്റുചെയ്തത്.

പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്. രണ്ടാംപ്രതി അരുവിക്കര കുറുംതോട്ടത്തു തെക്കുംകര മേലെപുത്തന്‍ വീട്ടില്‍ മഹേഷ്. എമ്മിനെ (33) നേമം പള്ളിച്ചലില്‍ നിന്ന് നവംബര്‍ ആദ്യം അറസ്റ്റുചെയ്തിരുന്നു. സമാനമായ കുറ്റകൃത്യം ചെയ്തതിന് മഹേഷിനെതിരെ മറ്റ് ജില്ലകളിലും സൈബര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

സിറ്റി സൈബര്‍ സ്റ്റേഷന്‍ ഡിവൈ.എസ്.പി ടി. ശ്യാംലാലിന്റെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രകാശ്. എസ്.പി, എസ്.ഐ മനു. ആര്‍.ആര്‍, പോലീസ് ഓഫീസര്‍മാരായ വിനീഷ് വി.എസ്, സമീര്‍ഖാന്‍ എ.എസ്, മിനി. എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു ; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളിൽ ഇന്ന് യെല്ലോ...

കാവഡ് യാത്ര : ഡൽഹി-ഹരിദ്വാർ ദേശീയപാതയിൽ ആഗസ്റ്റ് നാല് മുതൽ 12 വരെ വാഹനങ്ങൾക്ക്...

0
മുസഫർനഗർ: കാവഡ് യാത്ര പ്രമാണിച്ച് ഡൽഹി-ഹരിദ്വാർ ദേശീയപാതയിലും ഗംഗാ കനാൽ റോഡിലും...

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പോലീസിന്റെ നീക്കം : അഭിഭാഷകർ ഇന്ന് കോടതിയെ...

0
ന്യൂഡൽഹി: എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള...

ഹോർമുസിൽ ഫീസ് പിരിക്കും ; ഒമാന്റെ പദ്ധതിക്ക് ഗൾഫ് രാജ്യങ്ങളുടെ പിന്തുണ

0
ദുബായ്: ഒമാനും ഇറാനും ചേർന്ന് ഹോർമുസ് കടലിടുക്കു നിയന്ത്രിക്കുന്ന സംവിധാനത്തിന് സൗദി...