താലൂക്കാശുപത്രി വികസനത്തിനായി ആശുപത്രിയോടു ചേര്‍ന്ന സ്വകാര്യഭൂമി ഏറ്റെടുക്കാന്‍ ധാരണയായി

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : താലൂക്കാശുപത്രി വികസനത്തിനായി ആശുപത്രിയോടു ചേര്‍ന്ന സ്വകാര്യഭൂമി ഏറ്റെടുക്കാന്‍ ധാരണയായി. 50 സെന്റിലധികം വരുന്ന ഭൂമിയാണ് ഏറ്റെടുക്കുക. വസ്തു ഉടമയുമായി ഇതുസംബന്ധിച്ച ധാരണയായതോടെ 91 കോടിയുടെ ആശുപത്രി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗംവെയ്ക്കും. നിര്‍മാണത്തിനു തടസ്സമായിരുന്ന മണ്ണ് നീക്കം കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. ഏറ്റെടുക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ഭൂമിയിലേക്കാണ് താത്കാലികമായി മണ്ണ് നീക്കുന്നത്. ഇതോടെ മാസങ്ങളായി മുടങ്ങിയ നിര്‍മാണം പുനരാരംഭിക്കാന്‍ വഴിതെളിഞ്ഞു.

മണ്ണ് നീക്കംചെയ്യാതിരുന്നത് വലിയ പ്രതിസന്ധിയായിരുന്നു. മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലായതും വസ്തു ഉടമയുമായി ധാരണയിലെത്തിയതും. മണ്ണ് നീക്കംചെയ്യുന്നതോടെ ഇവിടെ കെട്ടിടസമുച്ചയ നിര്‍മാണം തുടങ്ങും. ഇവിടെയാണ് എട്ട് നിലയിലുള്ള വാര്‍ഡ് ടവര്‍ ഉയരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് രണ്ടുദിവസം ആർത്തവ അവധി : മൂന്ന് മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന്...

0
കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോട് കൂടിയ രണ്ട് ദിവസത്തെ ആർത്തവ...

വടകര എംഡിഎംഎ കേസ് : അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

0
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ...

നിതിൻ രാജിന്‍റെ മരണം : ഡോ. റാമിനെ ഇന്ന്‌ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ എത്തിച്ച്...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു ; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളിൽ ഇന്ന് യെല്ലോ...