മണിപ്പൂർ കലാപം : 60 പേർ മരിച്ചെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ്

For full experience, Download our mobile application:
Get it on Google Play

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തില്‍ 60 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ്. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഏകദേശം 231 പേര്‍ക്ക് പരിക്കേറ്റതായും 1700 ഓളം വീടുകള്‍ കത്തിച്ചതായും വാര്‍ത്താസമ്മേളനത്തില്‍ സിംഗ് പറഞ്ഞു. സമാധാനം നിലനിര്‍ത്താന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും അക്രമത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും പറഞ്ഞു. പൊതുഗതാഗത ഗതാഗതം തടയുകയോ തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

മണിപ്പൂരിലെ വിവിധ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണവും പിന്തുണയും നല്‍കുന്നുണ്ട്. അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ഷെല്‍ട്ടറുകളിലേക്കും മാറ്റുകയാണ്. ഇതുവരെ 20,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം, പുനരധിവാസ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ബിരേന്‍ സിംഗ് അറിയിച്ചു. മണിപ്പൂര്‍ കലാപത്തില്‍ ഇന്നലെവരെ മരിച്ചത് 54 പേരാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാല്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ സയന്‍സ് ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....