Tuesday, April 23, 2024 9:35 am

പ്രണയബന്ധമുണ്ടെന്ന് സംശയം ; യുവാവ് സഹോദരിയെ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : പ്രണയബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവ് സഹോദരിയെ കൊലപ്പെടുത്തി. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റ മുറിവുകളുണ്ടെന്നും 30 കാരനായ പ്രതി 12 വയസ്സുള്ള സഹോദരിയെ സ്ഥിരം ഉപദ്രവിച്ചിരുന്നതായും പോലീസ്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. മാതാപിതാക്കളെ നഷ്ടപ്പെട്ട പെൺകുട്ടി സഹോദരനും ഇയാളുടെ ഭാര്യയ്‌ക്കൊപ്പവുമാണ് താമസിച്ചിരുന്നത്. പെൺകുട്ടിക്ക് പ്രണയബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന യുവാവ് 12 കാരിയെ സ്ഥിരം ശാരീരികമായി ഉപദ്രവിച്ചിരുന്നു.

ഇരുമ്പ് കമ്പി ചൂടാക്കി പൊള്ളലേൽപ്പിക്കുന്നതും പതിവാണ്. ക്രൂരമായ പീഡനത്തെ തുടർന്ന് അവശയായ പെൺകുട്ടി ഞായറാഴ്ച മരിച്ചു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയായിരുന്നു മരണം. ഡോക്ടർമാർ മരണം സ്ഥിരീകരിച്ച ശേഷം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസെത്തി പ്രതിയെ പിടികൂടി. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) പ്രകാരം കേസെടുത്തതായി ഉല്ലാസ്നഗർ സെൻട്രൽ പോലീസ് ഇൻസ്പെക്ടർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉതിമൂട്ടില്‍ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് കുത്തിവെയ്പ് എടുത്ത സംഭവം ; കേസെടുത്ത്...

0
പത്തനംതിട്ട : കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ...

എൻ.എസ്.എസിന്റെ ആവശ്യം നടപ്പാക്കിയത് പിണറായി സർക്കാർ – കെ.ബി.ഗണേഷ്‌കുമാർ

0
അഞ്ചൽ: മുന്നോക്ക വിഭാഗത്തിലെ പിന്നോക്കകാർക്ക് സംവരണം നൽകണമെന്ന നായർ സർവീസ് സൊസൈറ്റിയുടെ...

ന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാനാകുന്ന നേതാവ് പിണറായിയാണ് ; കെ ടി ജലീൽ

0
കൊച്ചി: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതിൽ 260 കേസുകൾ പിണറായി...

സ്ത്രീധന പീഡനക്കേസില്‍ മുങ്ങി നടന്ന പ്രതിയെ 20 വര്‍ഷത്തിന് ശേഷം ഓമല്ലൂരില്‍ നിന്ന് കൈയ്യോടെ...

0
പന്തളം : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍...