യാത്രക്കാർക്ക് ആശ്വാസമായി ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ; സർവീസുകളുടെ എണ്ണം കുത്തനെ കൂട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി- ബാങ്കോക്ക്, കൊച്ചി- കുവൈത്ത്, തിരുവനന്തപുരം- ബഹ്റൈൻ, തിരുവനന്തപുരം- റിയാദ് എന്നിവയുൾപ്പടെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും 150 അന്താരാഷ്ട്ര സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും വിപുലമായ ഈ ശീതകാല ഷെഡ്യൂളിൽ 435 ആഭ്യന്തര സർവീസുകൾ ഉൾപ്പടെ പ്രതിദിനം 585 വിമാന സർവീസുകളുമാണുള്ളത്. ഒക്ടോബർ 25 മുതൽ ഘട്ടംഘട്ടമായി പുതിയ ഷെഡ്യൂൾ നടപ്പാക്കും. 105ലേറെ വിമാനങ്ങളാണ് നിലവിൽ എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.

ആഭ്യന്തര, അന്താരാഷ്ട്ര മേഖലകളിലായി 40ലേറെ പുതിയ റൂട്ടുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കും.2026ലെ വേനൽക്കാല ഷെഡ്യൂളിൽ ആഴ്ചതോറും 3,150ഓളം സർവീസുകളാണുണ്ടായിരുന്നത്. പുതിയ സമയക്രമം പ്രകാരം ഇത് ഏകദേശം 4,100 ആയി ഉയരും. വൺ സ്റ്റോപ്പ് കണക്ഷൻ സർവീസുകളുടെ എണ്ണം ആഴ്ചതോറും ഏകദേശം 1,600 ആയി ഉയരും. നേരത്തെയിത് 1,330 ആയിരുന്നു.

ശീതകാല ഷെഡ്യൂളിന്റെ ഭാഗമായി കൊച്ചി-ബാങ്കോക്ക്, ബാങ്കോക്ക്–ഇൻഡോർ, ലഖ്‌നൗ–റാസ് അൽ ഖൈമ, ഫുക്കറ്റ്–ഹൈദരാബാദ് റൂട്ടുകളിൽ ആഴ്ചയിൽ നാല് സർവീസുകൾ വീതം നടത്തും. ബഹ്റൈൻ–തിരുവനന്തപുരം, ബാങ്കോക്ക്–വിശാഖപട്ടണം, മംഗളൂരു–റാസ് അൽ ഖൈമ റൂട്ടുകളിൽ ആഴ്ചയിൽ രണ്ട് വീതവും റിയാദ്–തിരുവനന്തപുരം, ഷാർജ–സൂറത്ത് റൂട്ടുകളിൽ ആഴ്ചയിൽ മൂന്ന് വരെയും സർവീസുകൾ ഉണ്ടായിരിക്കും. അബുദാബി–ഗോവ (മോപ്പ), അമൃത്സർ–അബുദാബി എന്നിവിടങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതം ആരംഭിക്കും.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പിണറായിക്കെതിരായ അന്വേഷണത്തിൽ ചോദ്യം ചെയ്യൽ തുടങ്ങുന്നു

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരായ അന്വേഷണത്തിൽ...

എസ്‌ഐആർ കൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്? തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബോംബെ ഹൈക്കോടതി

0
മുംബൈ : വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ...

യമനിൽ ഹൂതികളുടെ വൻ ആയുധശേഖരം തകർത്ത് സൗദി സഖ്യസേന

0
റിയാദ് : യമനിൽ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ശേഷികൾ തകർത്തുകൊണ്ട് സൗദി...

ഗ്യാനേഷ് കുമാറിനെതിരായ പരാതി : 2006ലെ കേസ് ഡയറിയടക്കം നിർണായക രേഖകൾ കണ്ടെത്തി

0
തിരുവനന്തപുരം : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പരാതിയിൽ 2006...