കുണ്ടറ : കൊല്ലം കുണ്ടറയിൽ എംഎൽഎ ഫണ്ടിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ വേണ്ടെന്ന് നെടുമ്പന ഗ്രാമപഞ്ചായത്ത്. പരിപാലനത്തിന് പണമില്ലാത്തതിനാൽ ലൈറ്റുകൾ ഏറ്റെടുക്കുന്നത് ബാധ്യതയാകുമെന്നാണ് എൽഡിഎഫ് ഭരണസമിതിയുടെ മറുപടി. ഭരണസമിതി രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. കുണ്ടറ നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലേക്കാണ് പിസി വിഷ്ണുനാഥ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിച്ചത്. എന്നാൽ ലൈറ്റുകൾ വേണ്ടെന്ന തീരുമാനത്തിലാണ് നെടുമ്പന ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുള്ളത്.
നിലവിൽ തകരാറിലായ ഹൈമാസ്റ്റ് ലൈറ്റുകൾ നന്നാക്കുന്നതിന് ഭീമമായ ചെലവാണ് പഞ്ചായത്തിന് വരുന്നതെന്നും പുതിയ ലൈറ്റുകൾ സ്ഥാപിക്കുന്നത് ബാധ്യതയാകുമെന്നുമാണ് എൽഡിഎഫ് ഭരണസമിതി പറയുന്നത്. എന്നാൽ ജനങ്ങളുടെ ആവശ്യപ്രകാരം എംഎൽഎ അനുവദിച്ച ലൈറ്റാണ് വിചിത്രവാദം പറഞ്ഞ് കമ്മിറ്റി നിരസിച്ചതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. പഞ്ചായത്തിനെ ഇരുട്ടിലേക്ക് തള്ളിവിടാതെ ലൈറ്റുകൾ ഏറ്റെടുത്ത് സ്ഥാപിക്കണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം. ഇല്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























