കൊച്ചി : നെടുംപറമ്പില്‍ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ഉടമകള്‍ ജയിലില്‍ ആയതോടെ സഹോദരന്‍ എന്‍.എം ജയിംസിന്റെ സ്ഥാപനങ്ങളും സംശയനിഴലിലായി. ജയിംസിനും കുടുംബത്തിനുമുള്ളത് പത്തോളം കമ്പനികളാണ്. എന്‍.എം രാജുവിന്റെ തിരുവല്ല കേന്ദ്രമാക്കിയുള്ള സ്ഥാപനം നിക്ഷേപ തട്ടിപ്പില്‍ കുടുങ്ങിയതോടെ ചേട്ടന്‍ ജയിംസിന്റെ എറണാകുളം കേന്ദ്രമാക്കിയുള്ള “NEDSTAR ” സ്ഥാപനങ്ങളും ജനങ്ങള്‍ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. പത്തോളം കമ്പനികളിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ ഏറെ ദുരൂഹമാണ്. ഒരേസമയം രണ്ടു ചിട്ടി കമ്പനികളും രണ്ടു നിധി കമ്പനികളും നടത്തുന്നത് കൂടുതല്‍ സംശയത്തിന് ഇടനല്കുന്നു. കൂടാതെ ഇവരുടെ “സന്നിധാനം ചിട്ടീസ് ” (Sannidhanam Chitties Pvt. Ltd.) ഗൂഡ ലക്ഷ്യത്തോടെ രൂപീകരിച്ചതാണെന്നും ആരോപണമുയരുന്നുണ്ട്. ചുരുങ്ങിയ സമയത്തിനിടയില്‍ നിരവധി ബ്രാഞ്ചുകളാണ് “NEDSTAR ” തുറന്നത്. മതിയായ അനുമതിയില്ലാതെയാണ് പല ബ്രാഞ്ചുകളും തുറന്നതെന്നും ഇതിനുപിന്നില്‍ നിഗൂഡതയുണ്ടെന്നും പറയുന്നു.
NCD യിലൂടെ വന്‍ നിക്ഷേപ സമാഹരണത്തിനും ഇവര്‍ക്ക് പദ്ധതിയുണ്ട്. ഇതിനുവേണ്ടി കല്‍ക്കട്ടയിലുള്ള Casio Retailer Pvt. Ltd. എന്ന NBFC കമ്പനി ഇവര്‍ വാങ്ങിക്കഴിഞ്ഞു. 1995 മാര്‍ച്ച് 27 ന് കല്‍ക്കട്ടയില്‍ രജിസ്റ്റര്‍ ചെയ്ത ഈ Non Banking Finance Company 2022 മാര്‍ച്ചിലാണ് ഇവര്‍ സ്വന്തമാക്കിയത്. പ്രവര്‍ത്തനമൊന്നും ഇല്ലാതെ കിടന്നതെന്നു കരുതുന്ന ഈ കമ്പിനിയുടെ മുന്‍ ഉടമകള്‍ നിരഞ്ജന്‍ ലാല്‍ സോണി, മഹേന്ദ്രകുമാര്‍ സോണി, റോഷിനി സോണി എന്നിവരാണ്. നെടുംപറമ്പില്‍ എന്‍.എം.ജയിംസിന്റെ ഭാര്യ എലിസബത്ത് ജയിംസ്, മകന്റെ ഭാര്യ മെലിഡ ജോഹാന്‍ എന്നിവരാണ് ഇപ്പോള്‍ Casio Retailer Pvt. Ltd.ന്റെ ഉടമകള്‍. ഭാര്യയേയും മരുമകളെയും ഒഴിവാക്കി ജയിംസിന്റെയും മകന്‍ ജോഹാന്റെയും പേരിലേക്ക് കമ്പനി മാറ്റുവാനാണ് നീക്കമെന്നറിയുന്നു. അതിനുശേഷം NCD ഇറക്കുവാനാണ് നീക്കം. കേസോ അറസ്റ്റോ വന്നാല്‍ അതില്‍ സ്ത്രീകള്‍ ഉള്‍പ്പെടാതിരിക്കുവാനാണ് ഈ നീക്കമെന്ന് പറയുന്നു.
കടപ്പത്രത്തിലൂടെ 300 കോടിയെങ്കിലും സമാഹരിക്കുവാനാണ് നീക്കം. ഇങ്ങനെ സമാഹരിക്കുന്ന കോടികള്‍ക്ക് മതിയായ പലിശ കൊടുക്കുവാന്‍ പോലുമുള്ള ബിസിനസ്സുകള്‍ ഇവര്‍ ചെയ്യുന്നില്ല. ആകെ ഇവര്‍ ചെയ്യുന്ന ബിസിനസ് സ്വര്‍ണ്ണപ്പണയവും വളരെ ചെറിയ തോതിലുള്ള മൈക്രോ ഫിനാന്‍സ് വായ്പയുമാണ്. ആവശ്യമായതിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമേ ഇതിലൂടെ വരുമാനമായി ലഭിക്കുകയുള്ളൂ. കേരളം, തമിഴ്നാട്, സൂററ്റ്, നാസിക്, മൈസൂര്‍ എന്നിവിടങ്ങളിലായി 146 ലധികം ബ്രാഞ്ചുകള്‍ “NEDSTAR ” നുണ്ട്. ഒരു ബ്രാഞ്ചില്‍ മൂന്നു ജീവനക്കാരെ വെച്ച് കൂട്ടിയാല്‍ പോലും 438 ജീവനക്കാര്‍ ഉണ്ടാകും, കൂടാതെ കേന്ദ്ര ഓഫീസിലെ ജീവനക്കാരും. ഒന്നര കോടിയിലധികം രൂപ പ്രതിമാസം ചെലവിനത്തില്‍ മാത്രം ആവശ്യമാണെന്നിരിക്കെ ഇതിന്റെ പകുതിപോലും സ്വര്‍ണ്ണപ്പണയ ബിസിനസ്സിലൂടെ ലഭിക്കില്ലെന്ന് ഉറപ്പാണ്. ഈ മേഖലയിലെ വിദഗ്ദരും ഇത് ശരിവെക്കുന്നു. ഈ സാഹചര്യത്തില്‍ 300 കോടി രൂപയുടെ പലിശ എങ്ങനെ കൊടുക്കും ? >>>> നെടുംപറമ്പില്‍ ജയിംസിന്റെ ആ 10 കമ്പനികള്‍ ഏതൊക്കെ ….
—
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഡാറ്റയുടെ കൃത്യത സംബന്ധിച്ച് യാതൊരു ഉറപ്പും ഞങ്ങള്‍ നൽകുന്നില്ല. ആവശ്യമെങ്കില്‍ പ്രഗല്‍ഭരായ അഭിഭാഷകര്‍, കമ്പിനി സെക്രട്ടറിമാര്‍ എന്നിവരുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്തുക.
—
ചിട്ടി വട്ടമെത്തിയാലും കൊടുക്കാതെ തട്ടിപ്പ് നടത്തുന്ന കുറിക്കമ്പിനികള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്, മണി ചെയിന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്, തൊഴില്‍ തട്ടിപ്പ്, ജ്വല്ലറികളുടെ സ്വര്‍ണ്ണാഭരണ തട്ടിപ്പുകള്‍, ഇന്‍ഷുറന്‍സ് തട്ടിപ്പ്, മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പ് …. തുടങ്ങിയ നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും കേരളത്തില്‍ അരങ്ങേറുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ജനങ്ങളാണ്, ബോധവാന്മാരാകേണ്ടത് വിദ്യാസമ്പന്നരായ കേരള ജനതയാണ്. തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായ തെളിവ് സഹിതം ഞങ്ങള്‍ക്ക് നല്‍കുക. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].