മണിയാര്‍ ബാരേജിന്റെ സ്പില്‍വെ ഷട്ടറുകള്‍ ഉയര്‍ത്തും ; ജാഗ്രതാ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം കക്കാട്ടാറിന്റെ വൃഷ്ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും കക്കാട്ടാറിലൂടെയുള്ള ഇപ്പോഴത്തെ നീരൊഴുക്കും പരിഗണിച്ച് മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം അത് 34.62 മീറ്ററായി ക്രമീകരിക്കാനായി ഏതു സമയത്തും ബാരേജിന്റെ അഞ്ച് സ്പില്‍വെ ഷട്ടറുകളും ഉയര്‍ത്തി ജലം പുറത്തു വിടേണ്ടി വന്നേക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ പരമാവധി 100 സെ.മി എന്ന തോതിലാവും ഷട്ടറുകളിലൂടെ ജലം പുറത്തേക്ക് ഒഴുക്കുക. ഇത്തരം സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 50 സെ.മി. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. അതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തണം. നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വനംവകുപ്പിന്റെ സ്വന്തം തേയിലയും കാപ്പിയും എത്തുന്നു ; പേരിടാൻ ജനങ്ങൾക്ക് അവസരം

0
തിരുവനന്തപുരം: കേരള വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) പുതിയ ചുവടുവെപ്പുമായി തേയിലയും...

വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ

0
പെരുമ്പാവൂർ : വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച കേസിൽ...

പാലക്കാട് മണ്ണാർക്കാട് പിതാവിന്റെ സഹോദരിയെ നാൽപ്പത്തിരണ്ടുകാരൻ വെട്ടിക്കൊലപ്പെടുത്തി

0
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പിതാവിന്റെ സഹോദരിയെ നാൽപ്പത്തിരണ്ടുകാരൻ വെട്ടിക്കൊലപ്പെടുത്തി. ചേറുംകുളം...

ബിഹാറിൽ ഹെലി ടൂറിസത്തിന് തുടക്കം!

0
ബിഹാർ : ജൂലൈ 12 തൊട്ട് പുതിയ ഹെലി ടൂറിസം സേവനത്തിന്...