വേണം കൈത്താങ്ങ്, ദുരിതബാധിതർക്കായി സഹായം തേടി വയനാട് കളക്ടർ ; ഭക്ഷണം, വസ്ത്രം, കുടിവെള്ളം എന്നിവ ആവശ്യം

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട്ടിൽ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് വയനാട് ജില്ലാ കളക്ടര്‍. ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങള്‍ നല്‍കുവാന്‍ സന്നദ്ധതയുള്ള വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ വയനാട് കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നാണ് കളക്ടര്‍ അറിയിച്ചിരിക്കുന്നത്. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഫോണ്‍- 8848446621 ദുരിതത്തിലായവർക്ക് തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സഹായം എത്തിക്കുന്നു. അയ്യന്തോള്‍ കളക്ടറേറ്റിലുള്ള അനക്‌സ് ഹാളില്‍ സഹായ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. നാളെ (ജൂലൈ 31) രാവിലെ 8 മുതൽ രാത്രി 8 വരെ സഹായങ്ങൾ സ്വീകരിച്ച് തുടങ്ങും. വസ്ത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങൾ നൽകാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ കളക്ട്റേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ഉപയോ​ഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത കേടുവരാത്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കാൻ ശ്രദ്ധിക്കണമെന്നും തൃശൂർ ജില്ലാ കലക്ടർ അറിയിച്ചു. കണ്‍ട്രോള്‍ റൂം- 9447074424, 1077

കിറ്റില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്ന അവശ്യ സാധനങ്ങള്‍
1) അരി, പയര്‍ തുടങ്ങിയ പലവ്യഞ്ജനങ്ങള്‍
2) മറ്റ് കേടുവരാത്ത ഭക്ഷ്യസാമഗ്രികള്‍
3) പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള വസ്ത്രങ്ങള്‍
4) പുതപ്പുകള്‍, പായകള്‍, തലയണകൾ തുടങ്ങിയ അനുബന്ധ സാമഗ്രികള്‍
5) വിവിധ ഇനം പാത്രങ്ങള്‍, ബക്കറ്റുകള്‍
6) സോപ്പ്, സോപ്പ് പൊടി, ബ്ലീച്ചിങ് പൗഡര്‍, ടൂത്ത് പേസ്റ്റ്, ബ്രഷ് തുടങ്ങിയവ
7) സാനിറ്ററി നാപ്കിൻ, സ്വട്ടർ, റെയിൻ കോട്ട്, സ്ലിപ്പർ, ടവൽ, ടോർച്ച്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാവില്ല, ദിവസം ഒന്നിലേറെതവണ നിയന്ത്രണം അനിവാര്യം ; മന്ത്രി സണ്ണി...

0
കൊച്ചി : സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന്...

സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22...

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...