ദുരിതബാധിതരെ സഹായിക്കാൻ ഒരുങ്ങി തിരുവനന്തപുരം നഗരസഭ ; വോളന്റീയർ രജിസ്ട്രേഷൻ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തം മടക്കം സംസ്ഥാനം നേരിടുന്ന മഴക്കെടുതിയിൽ സഹായ ഹസ്തമൊരുക്കാൻ മുന്നൊരുക്കങ്ങളുമായി തിരുവനന്തപുരം നഗരസഭ. രൂക്ഷമായ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ ദുരിതബാധിതർക്ക് എന്ത് സഹായവും എത്തിക്കാൻ നഗരസഭ സുസ്സജ്ജമാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രൻ അറിയിച്ചു. ഇതിന്റെ ഭാഗമായി കളക്ഷൻ പോയിന്റുകൾ ആരംഭിക്കേണ്ടി വന്നാൽ അവിടെ പ്രവർത്തിക്കാനും, രക്ഷാപ്രവർത്തനത്തിന് പോകേണ്ടി വന്നാൽ അതിനും സന്നദ്ധരായ വോളൻ്റിയർമാരുടെ രജിസ്ടേഷൻ നടപടികൾ ആരംഭിച്ചതായും മേയര്‍ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

കുറിപ്പിങ്ങനെ…
സംസ്ഥാനത്ത് അതിതീവ്രമായ മഴക്കെടുതിയാണ് ഉണ്ടായത്. രൂക്ഷമായ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ ദുരിതബാധിതർക്ക് എന്ത് സഹായവും എത്തിക്കാൻ നഗരസഭ സുസ്സജ്ജമാണ്. വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് അവശ്യസാധനങ്ങൾ അയയ്ക്കണമെന്ന ആവശ്യവുമായി നിരവധി പേർ ബന്ധപ്പെടുന്നുണ്ട്. ഈ വിഷയം ബഹു. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതിൻ പ്രകാരം സ്പെഷ്യൽ ഓഫീസർ ശ്രീ സാംബശിവ റാവുവും വയനാട് ജില്ലാ കളക്ടർ ശ്രീമതി മേഘശ്രീയുമായും ചർച്ച ചെയ്തു. നിലവിൽ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട് എന്നാണ് ഇരുവരും അറിയിച്ചത്. എന്തെങ്കിലും സാധസാമഗ്രികൾ ആവശ്യമായി വന്നാൽ ഉടനടി ബന്ധപ്പെടാമെന്നും ഇരുവരും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും അവശ്യവസ്തുക്കൾ എത്തിക്കേണ്ട എന്ത് ആവശ്യം വന്നാലും ഉടനടി എത്തിക്കുവാനുള്ള എല്ലാ ക്രമീകരണങ്ങളും നഗരസഭയിൽ തയ്യാറാണ്. ഔദ്യോഗിക സംവിധാനങ്ങളിൽ നിന്ന് അറിയിപ്പ് വരുന്നതിന്റെ അടുത്ത നിമിഷം കളക്ഷൻ ആരംഭിക്കാൻ കഴിയും. കളക്ഷൻ പോയിന്റുകൾ ആരംഭിക്കേണ്ടി വന്നാൽ അവിടെ പ്രവർത്തിക്കാനും, രക്ഷാപ്രവർത്തനത്തിന് പോകേണ്ടി വന്നാൽ അതിനും സന്നദ്ധരായ വോളൻ്റിയർമാരുടെ രജിസ്ടേഷൻ നടപടികൾ നഗരസഭ ആരംഭിച്ചുകഴിഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിൽ എന്താവശ്യത്തിനും സഹായവുമായി എത്താൻ തിരുവനന്തപുരം നഗരസഭ സുസജ്ജമാണ്. വോളന്റീയർ രജിസ്ട്രേഷന്റെ ലിങ്ക് https://smarttvm.tmc.lsgkerala.gov.in/volunteer

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല’ ; റിയാസിന്റെ സുഹൃത്തിന്റെ ആവശ്യം ഇഡി തള്ളി

0
കോഴിക്കോട് : റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ...

ബം​ഗാളിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും ; തൃണമൂൽ വിമതരുമായി സഖ്യമില്ല

0
കൊൽക്കത്ത: പശ്ചിമബം​ഗാളിൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. തൃണമൂൽ...

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറല്ല ; കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമർശനവുമായി പി എം...

0
കൊച്ചി : കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി...

പുതുവഴിയിലൂടെ വായനയിലേക്ക്’ – പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

0
ഇളമണ്ണൂർ : പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി നടപ്പാക്കിയ "പുതുവഴിയിലൂടെ വായനയിലേക്ക്"...