ആധാര്‍ വിവരങ്ങള്‍ പുതുക്കാനുണ്ടോ? സൗജന്യമായി ഇപ്പോൾ ചെയ്യാം

For full experience, Download our mobile application:
Get it on Google Play

ഡൽഹി ; ഓരോ ഇന്ത്യന്‍ പൗരന്ററെയും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് ആധാര്‍ കാര്‍ഡ്. ബാങ്ക് അക്കൗണ്ട് ആവശ്യങ്ങള്‍ക്കും, ദൈനം ദിന ജീവിതത്തിലെ പലവിധ ആവശ്യങ്ങള്‍ക്കും നമുക്ക് ആധാര്‍ കാര്‍ഡ് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ കൃത്യതയുള്ളതായിരിക്കണം. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് നമ്മുടെ ആവശ്യമാണ്.

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കേണ്ടവര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ, കാര്‍ഡ് വിവരങ്ങള്‍ പുതുക്കാനുള്ള അവസരമാണിപ്പോള്‍ കൈവന്നിരിക്കുന്നത്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ജൂണ്‍ 14 വരെ മൈ ആധാര്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാമെന്ന് അറിയിപ്പ്് നല്‍കിയിരിക്കുകയാണ്. മൈ ആധാര്‍ പോര്‍ട്ടലില്‍ആണ് സൗജന്യ സേവങ്ങള്‍ ലഭ്യമാകുന്നത്. അക്ഷയ കേന്ദ്രങ്ങളിലൂടെ രേഖകള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് 50 രൂപ ഈടാക്കും

സൗജന്യമായി ഓണ്‍ലൈന്‍ അപ്ഡേഷനിലൂടെ ആധാര്‍ വിവരങ്ങള്‍ പുതുക്കാന്‍ കഴിയും. അടുത്ത മൂന്ന് മാസത്തേക്ക് ആണ് ഈ സേവനം ലഭ്യമാവുക. മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 14 വരെ സേവനങ്ങള്‍ നിലവിലുണ്ടാകുമെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...