Saturday, June 29, 2024 1:13 pm

മലനിരകള്‍ക്കിടയിലെ കാനനസുന്ദരി ; ഊട്ടിക്കരികിലെ സൂചിമല !

For full experience, Download our mobile application:
Get it on Google Play

നാലുപാടും പരന്നുകിടക്കുന്ന മനോഹരമായ പുല്‍മേടുകള്‍. അവയ്ക്കിടയില്‍ അവിടവിടെയായി കാണുന്ന കോടമഞ്ഞണിഞ്ഞ മലനിരകള്‍. 360 ഡിഗ്രിയില്‍ നീലഗിരിയുടെ മുഴുവന്‍ സൗന്ദര്യവും മനസ്സിലേക്ക് ആവാഹിക്കാം. അതിനുള്ള അവസരമാണ് തമിഴ്നാട്ടിലെ സൂചിമല വിനോദസഞ്ചാരകേന്ദ്രം സഞ്ചാരികള്‍ക്ക് നല്‍കുന്നത്.

ഗൂഡല്ലൂരിൽ നിന്നും ഊട്ടിക്ക് പോകുന്ന വഴിയില്‍ ഏകദേശം എട്ടു കിലോമീറ്റര്‍ അകലെ നാഷണല്‍ ഹൈവേ 67 ലാണ് നീലഗിരിയുടെ ഭാഗമായ സൂചിമല. സൂചിയുടെ ആകൃതിയില്‍ കോണ്‍ രൂപത്തിലായതിനാലാണ് ആ പേര്. ആകാശം മുട്ടേ ഉയര്‍ന്നു നില്‍ക്കുന്ന യൂക്കാലി മരങ്ങള്‍ക്കിടയിലൂടെ ഇവിടേക്കുള്ള യാത്ര തന്നെ സുന്ദരമായ ഒരു അനുഭൂതിയാണ്. മലയിലേക്ക് കയറുന്നിടത്ത് വണ്ടി നിര്‍ത്താനുള്ള സൗകര്യമുണ്ട്. ഏറ്റവും മുകളിലേക്ക് കയറിയാല്‍ ചുറ്റും വിളഞ്ഞു നില്‍ക്കുന്ന പാടങ്ങളും തീപ്പെട്ടിക്കൂടുപോലെ വീടുകളും പാറക്കൂട്ടങ്ങളുമെല്ലാം കാണാം.

പുലര്‍കാലത്താണ് സൂചിമല ഏറ്റവും സുന്ദരിയാകുന്നത്. മഞ്ഞില്‍ കുളിച്ച് മേഘങ്ങള്‍ പറന്നകലുന്ന താഴ്വാരങ്ങളും പച്ചപ്പട്ടു പുതച്ച മലനിരകളും നോക്കി നില്‍ക്കാം. തെളിഞ്ഞ ദിനങ്ങളില്‍ സൂര്യന്‍റെ പൊന്‍കിരണങ്ങള്‍ ആദ്യമായി ഭൂമിയെത്തൊടുന്നത് ഹൃദയം നിറയെ ആസ്വദിച്ചു കാണാം. അസ്തമയമാണ് ഇവിടുത്തെ മറ്റൊരു സുന്ദരകാഴ്ച. കൂടാതെ മുതുമല വന്യജീവി സങ്കേതവും ഇവിടെ നിന്നും നോക്കിയാല്‍ കാണാനാവും.

വനംവകുപ്പിന്‍റെ നിയന്ത്രണത്തിലാണ് സൂചിമല വിനോദസഞ്ചാര കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 2013 ഫെബ്രുവരി മുതലാണ് ഇവിടെ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കിയത്. ടിക്കറ്റ് എടുത്തു വേണം യാത്ര. രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് ആറുമണി വരെ ഇവിടം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. രാത്രിസമയങ്ങളില്‍ വന്യജീവികള്‍ ഇറങ്ങുന്ന സ്ഥലമായതിനാല്‍ സഞ്ചാരികള്‍ക്ക് സന്ധ്യ വരെയേ പ്രവേശനം ഉള്ളു. മണ്‍സൂണ്‍ സമയത്തും മറ്റും താപനില കുറയുന്നതിനാല്‍ സഞ്ചാരികള്‍ ചൂട് പകരുന്ന വസ്ത്രങ്ങളും കയ്യില്‍ കരുതണം. നിരവധി സിനിമകള്‍ക്കും സൂചിമല ലൊക്കേഷനായിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘നടന്നത് കൊലപാതകം ; ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരം’ – ഷോക്കേറ്റ് മരിച്ച ബാബുവിന്‍റെ...

0
തിരുവനന്തപുരം: നെയ്യാറ്റിൻകയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ച...

വെള്ളപ്പൊക്കം പതിവായി; മഴപ്പേടിയിൽ പന്തളം

0
പ​ന്ത​ളം : 2018ലെ ​മ​ഹാ​പ്ര​ള​യ​ശേ​ഷം പ​ന്ത​ള​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വെ​ള്ള​പ്പൊ​ക്കം പ​തി​വാ​കു​ന്ന​തി​ൽ...

പരിശീലനത്തിനിടെ നദിയില്‍ കുത്തൊഴുക്കില്‍പ്പെട്ടു ; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

0
ശ്രീനഗര്‍: സൈനിക പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ലഡാക്കിലെ...

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി എട്ട് വര്‍ഷത്തിന് ശേഷം അറസ്റ്റിൽ

0
കൊച്ചി: കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി എട്ട് വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. 2011-ല്‍...