വിപണി കീഴടക്കാൻ പുത്തൻ രൂപത്തിലും ഭാവത്തിലും നീര എത്തുന്നു ; ട്രെട്രാപാക്ക് പ്ലാന്റ് ഉടൻ സ്ഥാപിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുൻനിര ശീതള പാനീയ ബ്രാൻഡുകൾക്കൊപ്പം മത്സരിക്കാൻ പുത്തൻ രൂപത്തിലും ഭാവത്തിലും നീര എത്തുന്നു. നിലവിൽ, നീര വിപണിയിൽ ലഭ്യമാണെങ്കിലും പ്രതീക്ഷിച്ച വരുമാനം ഉണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഭാവമാറ്റം. ഇത്തവണ പൈനാപ്പിളിന്റെയും മാമ്പഴത്തിന്റെയും രുചിയിലുള്ള നീര വിപണിയിൽ എത്തുന്നതാണ്. കൂടാതെ, മികച്ച രീതിയിൽ ഉള്ള പാസ്ചെറൈസേഷൻ സംവിധാനങ്ങളും വികസിപ്പിക്കുന്നുണ്ട്.

ഇപ്പോൾ വിപണിയിൽ ലഭ്യമായിട്ടുള്ള നീര ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ കേടാവാറുണ്ട്. ഇത് വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. ഈ സാഹചര്യത്തിൽ 9 മാസം വരെ കേടുകൂടാതിരിക്കാൻ ഉള്ള മാർഗ്ഗമാണ് കമ്പനി ആവിഷ്കരിക്കുന്നത്. ഏതു പഴച്ചാറും പാസ്ചറൈസ് ചെയ്യാനുള്ള ട്രെട്രാപാക്ക് പ്ലാന്റിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. പാലക്കാട് മുതലമടയിലാണ് പ്ലാന്റ് നിർമ്മിക്കുന്നത്.

കേരളത്തിലെ ആദ്യത്തെ ട്രെട്രാപാക്ക് പ്ലാന്റാണ് പാലക്കാട് സ്ഥാപിക്കുന്നത്. 25 കോടി രൂപ ചെലവിൽ കൺസോഷ്യം ഓഫ് കോക്കനട്ട് പ്രൊഡ്യൂസർ കമ്പനീസ് ഇൻ കേരളയാണ് ഇത് സ്ഥാപിക്കുന്നത്. കേരളത്തിൽ ഉൽപ്പാദനം ആരംഭിക്കുന്നതോടെ നീര ഉൽപ്പന്നങ്ങളുടെ വില താരതമ്യേന കുറയുന്നതാണ്. പാസ്ചറൈസേഷൻ സംവിധാനം ഉണ്ടെങ്കിൽ എത്ര നീര വേണമെങ്കിലും ഉൽപ്പാദിപ്പിക്കാം എന്നതാണ് പ്രത്യേകത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...