ന്യൂഡല്‍ഹി : ലോകത്തിലെ മികച്ച പുരുഷ അത്‌ലറ്റിനായുള്ള പുരസ്‌കാരത്തിന് ഇന്ത്യയുടെ നീരജ് ചോപ്ര നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ലോക അത്‌ലറ്റിക്‌സ് ബോഡി പ്രഖ്യാപിക്കുന്ന അവാര്‍ഡിനുള്ള 11 അംഗ ചുരുക്കപ്പട്ടികയിലാണ് ലോക-ഒളിമ്പിക് ചാമ്പ്യന്‍ ഇടംപിടിച്ചത്. ആദ്യമായാണ് മികച്ച അത്‌ലറ്റിനായുള്ള പുരസ്‌കാരത്തിന്റെ നോമിനേഷന്‍ പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം ഇടംപിടിക്കുന്നത്. പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഇനത്തില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡലോടെ നീരജ് ഈ സീസണിന് അവസാനം കുറിച്ചിരുന്നു. ഹാങ്ചൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സീസണിലെ മികച്ച ദൂരമായ 88.88 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്. സീസണില്‍ ലുസൈല്‍ ഡയമണ്ട് ലീഗിലും ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും നീരജ് സ്വര്‍ണം നേടിയിരുന്നു. പിന്നാലെ നടന്ന സൂറിച്ച് ഡയമണ്ട് ലീഗില്‍ നീരജ് വെള്ളിയും സ്വന്തമാക്കിയിരുന്നു.
ഷോട്ട്പുട്ട് ലോക ചാമ്പ്യന്‍ റയാന്‍ ക്രൗസറും പോള്‍വോള്‍ട്ട് താരം മോണ്ടോ ഡുപ്ലാന്റിസും 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് ചാമ്പ്യനായ മൊറോക്കന്‍ താരം സൂഫിയാന്‍ എല്‍ ബക്കാലിയും നീരജിനൊപ്പം നോമിനേഷന്‍ ലിസ്റ്റിലുണ്ട്. 1500 മീറ്റര്‍-5000 മീറ്റര്‍ ചാമ്പ്യനായ നോര്‍വേയുടെ ജേക്കബ് ഇങ്കെംബ്രിറ്റ്‌സണ്‍, ലണ്ടന്‍-ചിക്കാഗോ മാരത്തോണ്‍ വിജയിയായ കെനിയയുടെ കെല്‍വിന്‍ കിപ്റ്റം, ഡെക്കാലോണ്‍ ലോക ചാമ്പ്യന്‍ കാനഡയുടെ പിയേഴ്‌സ് ലെപേജ്, 100 മീറ്റര്‍-200 മീറ്റര്‍ ലോക ചാമ്പ്യനായ അമേരിക്കയുടെ നോഹ ലൈല്‍സ്, 20-35 കിലോമീറ്റര്‍ റേസ് വാക്ക് ലോക ചാമ്പ്യനായ സ്‌പെയിനിന്റെ അല്‍വാരോ മാര്‍ട്ടിന്‍, ലോങ് ജമ്പ് ചാമ്പ്യനായ ഗ്രീക്ക് താരം മില്‍റ്റിയാഡിസ് ടെന്റാഗ്ലോ, 400 മീറ്റര്‍ ഹര്‍ഡില്‍സ് ചാമ്പ്യന്‍ നോര്‍വേയുടെ കാര്‍സ്റ്റണ്‍ വാര്‍ഹോം എന്നിവരും ലോക അത്‌ലറ്റിനായുള്ള പുരസ്‌കാരത്തിന് മത്സരിക്കാനുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























