പുതിയ ദേശീയ റെക്കോര്‍ഡുമായി ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : പുതിയ ദേശീയ റെക്കോര്‍ഡുമായി ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഫിന്‍ലന്‍ഡില്‍ നടക്കുന്ന പാവോ നൂര്‍മി ഗെയിംസില്‍ 89.30 മീറ്ററാണ് നീരജ് എറിഞ്ഞത്. മത്സരത്തില്‍ നീരജ് വെള്ളി നേടി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പട്യാലയില്‍ നേടിയ 88.07 മീറ്ററെന്ന റെക്കോര്‍ഡാണ് നീരജ് തിരുത്തിയത്. 87.58 മീറ്റര്‍ എറിഞ്ഞാണ് നീരജ് ചോപ്ര ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയത്. ടോക്കിയോ ഒളിമ്പിക്‌സിലെ സുവര്‍ണ നേട്ടത്തിന് ശേഷമാണ് നീരജ് ചോപ്ര പങ്കെടുത്ത ആദ്യ ഗെയിംസാണിത്.

89.83 ദൂരമെറിഞ്ഞ ഫിന്‍ലന്‍ഡ് താരം ഒലിവര്‍ ഹെലന്‍ഡറാണ് സ്വര്‍ണ്ണമെഡല്‍ നേടിയത്. കടുത്ത മത്സരം തന്നെയാണ് പാവോ നൂര്‍മി ഗെയിംസില്‍ നീരജിന് നേരിടേണ്ടിവന്നത്. ലോകചാംപ്യന്‍ ആന്‍ഡേഴ്സന്‍ പീറ്റേഴ്സ്, ടാക്കിയോയിലെ വെള്ളിമെഡല്‍ ജേതാവ് ചെക്ക് താരം ജാക്കുബ്, ജര്‍മന്‍ താരംങ്ങളായ ജൂലിയന്‍ വെബ്ബര്‍, ആന്‍ഡ്രിയാസ് ഹോഫ്മാന്‍ എന്നിവരും ഗെയിംസില്‍ പങ്കെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...