കോച്ചിങ് സെന്റര്‍ പ്രവേശനം നിഷേധിച്ചു ; 18കാരി ട്രെയിനിന് മുമ്പില്‍ ചാടി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടില്‍ നീറ്റ് കോച്ചിംഗ് സെന്ററില്‍ പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് 18കാരി ട്രെയിനിന് മുമ്പില്‍ ചാടി ജീവനൊടുക്കി. ആബതരണപുരം സ്വദേശി ഉതിര്‍ഭാരതിയുടെ മകള്‍ നിഷയാണ് മരിച്ചത്. വണ്ടല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കഴിഞ്ഞ ദിവസം വൈകിട്ട് 5.10ന് ആയിരുന്നു സംഭവം. സ്റ്റേഷനില്‍ എത്തിയ നിഷ അതിവേഗമെത്തിയ ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നു. ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നിഷ ചക്രത്തിനടിയിലായി. നിഷ തല്‍ക്ഷണം മരിച്ചു.

നെയ്വേലിയിലെ ബൈജൂസിന്റെ കോച്ചിംഗ് ക്ലാസിന് പോകുകയാണെന്ന് വിദ്യാര്‍ഥിനി മാതാപിതാക്കളോട് പറഞ്ഞിരുന്നത്. പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ വേര്‍തിരിക്കുന്ന സമീപനമാണ് ബൈജൂസ് കോച്ചിങ് സെന്ററിലേതെന്ന് നിഷയുടെ പിതാവ് ആരോപിച്ചു. ഇതില്‍ മകള്‍ അസ്വസ്ഥയായിരുന്നു. ‘എന്റെ മകള്‍ക്ക് 399 മാര്‍ക്ക് ലഭിച്ചിരുന്നു. പക്ഷേ നെയ്വേലി ഇന്ദിര നഗറിലെ ബൈജൂസ് കോച്ചിംഗ് സെന്ററില്‍ 400 ന് മുകളില്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികളെ എടുത്ത് പ്രത്യേകം പരിശീലിപ്പിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി വിഷാദത്തിലേക്ക് വീഴുകയായിരുന്നുവെന്നും പിതാവ് ആരോപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നത് ; പോലീസിനെതിരെ അന്‍സിബ

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി വി.ഡി സതീശനെയും ടാഗ് ചെയ്ത്...

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...