വൈദ്യുതി ശരിയാക്കാനെത്തി പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തി ; ലൈന്‍മാന് തടവ് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വൈദ്യുതി ശരിയാക്കാനെത്തി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ കേസിൽ കെ എ​സ് ഇ ​ബി ലൈ​ൻ​മാ​ന് ത​ട​വും പിഴ​യും ശിക്ഷ വിധിച്ച് കോടതി. ആ​റ്റി​ങ്ങ​ൽ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെഷ​ൽ കോടതി, ജില്ലാ​ ജ​ഡ്ജി ടി പി പ്ര​ഭാ​ഷ് ലാ​ൽ ആ​ണ് പ്ര​തി​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്. മു​ട്ടു​ക്കോ​ണം സ്വ​ദേ​ശി അ​ജീ​ഷ് കുമാറിനെ ആണ്​ കു​റ്റ​ക്കാ​ര​നാ​യി കണ്ടെത്തി ശിക്ഷ വി​ധി​ച്ച​ത്. 2016 ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്.

വീ​ടി​ന് സ​മീ​പം വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ശരിയാക്കാനെത്തിയ ലൈ​ൻ​മാ​ൻ കുട്ടിയുടെ വീ​ട്ടി​ൽ ആരുമില്ലെ​ന്ന്​ മനസ്സിലാ​ക്കു​ക​യും അ​തി​ക്ര​മി​ച്ച് ക​യ​റി പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ക്കു​ക​യും ചെ​യ്​​തെ​ന്ന​താ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.  കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​കാ​തിക്ര​മം ത​ട​യു​ന്ന നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം പ്ര​തി​ക്ക് മൂ​ന്നു വ​ർ​ഷം കഠിനതടവും, 20,000 രൂ​പ പി​ഴ ശി​ക്ഷ​യും, വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യെ​ന്ന കു​റ്റ​ത്തി​ന് ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം മൂ​ന്നു മാ​സം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...