നീറ്റ് പരീക്ഷാ ക്രമക്കേട് : സുപ്രിം കോടതി നടപടി ഉറ്റുനോക്കി രാജ്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽ​ഹി: ക്രമക്കേട് റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയതോടെ നീറ്റിൽ സുപ്രീം കോടതി എടുക്കുന്ന നടപടിയാണ് രാജ്യം ഉറ്റുനോക്കുന്നത്. ദേശീയ ടെസ്റ്റിങ് ഏജൻസി ചൊവ്വാഴ്‌ച നടത്തിയ പരീക്ഷയാണ് ഇന്നലെ റദ്ദാക്കിയത്. നെറ്റ് പരീക്ഷയിലെ ക്രമക്കെടിനേപ്പറ്റി സി.ബി.ഐ അന്വേഷിക്കും. എൻടിഎ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ സമരം ശക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയത്. . ക്രമക്കേട് എന്താണെന്നോ ഏത് കേന്ദ്രത്തിലാണെന്നോ വെളിപ്പെടുത്തിയിട്ടില്ല. പരീക്ഷയുടെ സുതാര്യതയും പവിത്രയും ഉറപ്പാക്കാനാണ് നടപടിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഒ.എം.ആർ രീതിയിൽ രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തിയത്. അധ്യാപക യോഗ്യതയും ഗവേഷണ ഫെല്ലോഷിപ്പിനും മാനദണ്ഡം യുജിസി നെറ്റ് പരീക്ഷയാണ്.

ബിഹാറിൽ നീറ്റ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് റിപ്പോർട്ട് തേടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നീറ്റ് യുജി റദ്ദാക്കണമെന്ന ഹർജികൾ സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇടത് വിദ്യാർഥി സംഘടനയായ എസ്എഫ്ഐയുടെ ഹർജിയുൾപ്പെടെയാണ് പരിഗണിക്കുന്നത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന എൻടിഎയുടെ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക്‌ വരുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു ജെഎൻയുവിലെ തീവ്ര ഇടത് വിദ്യാർത്ഥി സംഘടനയായ ഐസ വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...