Sunday, April 20, 2025 11:50 pm

അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്​ 2021 സെപ്​റ്റംബര്‍ 12ന്​ നടക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്​ 2021 സെപ്​റ്റംബര്‍ 12ന്​ നടക്കും. ഉച്ച രണ്ടുമുതല്‍ അഞ്ചുവരെയാണ്​ പരീക്ഷ സമയം. നാഷനല്‍ ടെസ്റ്റിങ്​ ഏജന്‍സിക്കാണ്​ പരീക്ഷ നടത്തിപ്പ്​ ചുമതല. ഏകദേശം 16 ലക്ഷം വിദ്യാര്‍ഥികള്‍ ഈ വര്‍ഷത്തെ നീറ്റ്​ എഴുതാന്‍​ രജിസ്റ്റര്‍ ചെയ്​തിട്ടുണ്ട്​.

വിദ്യാര്‍ഥികള്‍ക്ക്​ ഔദ്യോഗിക വെബ്​സൈറ്റായ neet.nta.nic.inലൂ​െട ചൊവ്വാഴ്ച മുതല്‍ അഡ്​മിറ്റ്​ കാര്‍ഡ്​ ഡൗണ്‍ലോഡ്​ ചെയ്യാം. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ മാനദണ്ഡങ്ങളോടെയാണ്​ പരീക്ഷ നടത്തിപ്പ്​. വിദ്യാര്‍ഥികള്‍ക്കായി എന്‍.ടി.എ വസ്​ത്രധാരണം ഉള്‍പ്പെടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്​. ഇവ പാലിച്ചുവേണം വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക്​ എത്തേണ്ടത് .

ഡ്രസ്​ കോഡ്​ നീറ്റ്​ 2021 ; മാര്‍ഗനിര്‍ദേശങ്ങള്‍

1. ലളിതമായ വസ്​ത്രങ്ങളാകണം ധരിക്കേണ്ടത്. ഫുള്‍ സ്ലീവ്​ വസ്​ത്രങ്ങളാകാന്‍ പാടില്ല. സാംസ്​കാരിക/പ്രത്യേക രീതിയിലുള്ളതോ ആയ വസ്​ത്രധാരണം തുടര്‍ന്നുപോരുന്നവരാണെങ്കില്‍ അവസാന റിപ്പോര്‍ട്ടിങ്​ സമയത്തിന്​ ഒരുമണിക്കൂര്‍ മുമ്പ് അതായത്​ ഉച്ച 12.30ക്ക്​ മുമ്പ്​ റിപ്പോര്‍ട്ട്​ ചെയ്യണം.

2. ഷൂ ധരിക്കാന്‍ അനുവദിക്കില്ല

3. ഒഴിവാക്കാന്‍ കഴിയാത്തവ എന്തെങ്കിലു​മുണ്ടെങ്കില്‍ (മെഡിക്കല്‍) അഡ്​മിറ്റ്​ കാര്‍ഡ്​ വിതരണം ആരംഭിക്കുന്നതിന്​ മുമ്പ്​ എന്‍.ടി.എയുടെ അനുമതി തേടണം.

ഉപയോഗിക്കാന്‍ പാടില്ലാത്തവ

1. എഴുതിയതും പ്രിന്‍റഡ്​ ആയതുമായ പേപ്പറുകള്‍ ഉപയോഗിക്കരുത് . ​ ജോ മെട്രി/പെന്‍സില്‍ ബോക്​സ്​, പ്ലാസ്റ്റിക്​ പൗച്ച്‌​, സ്കെയില്‍, കാല്‍ക്കുലേറ്റര്‍, പേന, റൈറ്റിങ്​ പാഡ്​, പെന്‍ ഡ്രൈവ്​, ഇറേസര്‍ തുടങ്ങിയവ പരീക്ഷകേന്ദ്രങ്ങളില്‍ ​​അനുവദിക്കില്ല

2. വാലറ്റ്​, ബെല്‍റ്റ്​, തൊപ്പി, ഗോഗ്​ള്‍സ്​, ഹാന്‍ബാഗുകള്‍, തുടങ്ങിയവ അനുവദിക്കില്ല

3. മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത്​, മൈക്രോഫോണ്‍, പേജര്‍, ഇയര്‍ഫോണ്‍, ഹെല്‍ത്ത്​ ബാന്‍ഡ്​ തുടങ്ങിയവ പരീക്ഷകേന്ദ്രത്തില്‍ അനുവദിക്കില്ല

4. വാച്ച്‌​/റിസ്റ്റ്​ വാച്ച്‌​, ​ബ്രെസ്​ലറ്റ്​, കാമറ തുടങ്ങിയവ

5. ആഭരണങ്ങള്‍, ലോഹവസ്​തുക്കള്‍ തുടങ്ങിയവ

6. ഭക്ഷണം, വെള്ളകുപ്പി തുടങ്ങിയവ

7. മൈക്രോചിപ്പ്​, കാമറ, ബ്ലൂടൂത്ത്​ ഉപകരണങ്ങള്‍ തുടങ്ങി ആശയവിനിമയത്തിന്​ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും അനുവദനീയമല്ല .

കോവിഡ്​ പ്രതിരോധത്തിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിക്കണം. വായും മൂക്കും മൂടുന്ന തരത്തില്‍ മാസ്​ക്​ നിര്‍ബന്ധമായും ധരിച്ചിരിക്കണം. 50 മില്ലിയുടെ ഹാന്‍ഡ്​ സാനിറ്റൈസന്‍ കുപ്പി കൈയില്‍ കരുത്തേണ്ടതാണ് .

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...

ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ മർമചികിത്സാ കേന്ദ്രത്തിന്റെ ഉടമ പിടിയിൽ

0
തൃശൂർ: ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ മർമചികിത്സാ കേന്ദ്രത്തിന്റെ ഉടമ...

മാലാ പാര്‍വതി അവസരവാദിയാണെന്ന് രഞ്ജിനി

0
കൊച്ചി : മാലാ പാര്‍വതിക്കെതിരെ നടി രഞ്‍ജിനി. മാലാ പാർവതി കുറ്റവാളികളെ...