നീറ്റ് പിജി : ഹർജികളിൽ അടിയന്തര വാദം കേൾക്കുമെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഈ വർഷത്തെ നീറ്റ് പിജി പരീക്ഷ രണ്ടു ഷിഫ്റ്റായി നടത്താനുള്ള ദേശീയ പരീക്ഷാ ബോർഡിൻറെ (എൻബിഇ) തീരുമാനത്തിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കുമെന്ന് സുപ്രീംകോടതി. ഒന്നോ രണ്ടോ ദിവസത്തിനകം ഹർജി കേൾക്കാമെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുൾപ്പെട്ട ബെഞ്ച് ഇന്നലെ ഹർജിക്കാരോട് പറഞ്ഞു. ജൂൺ 15ന് പരീക്ഷ നടത്തി ജൂലൈ 15ന് ഫലം പ്രഖ്യാപിക്കുമെന്നതിനാലാണു ഹർജി അടിയന്തരമായി പരിഗണിക്കുന്നത്. വിഷയത്തിൽ എൻബിഇ, ദേശീയ മെഡിക്കൽ കൗൺസിൽ, ആരോഗ്യമന്ത്രാലയം എന്നിവയുടെ മറുപടി സുപ്രീംകോടതി തേടിയിട്ടുണ്ട്.

രണ്ടു ഷിഫ്റ്റായി പരീക്ഷ നടത്തുന്നത് ഉദ്യോഗാർഥികൾക്കിടയിൽ ആശങ്കയുണ്ടാക്കുമെന്നും ഫലത്തെ ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. പരീക്ഷ രണ്ടു ഷിഫ്റ്റായി നടത്തുന്പോൾ ചോദ്യങ്ങളുടെ ആധികാരികതയെ ബാധിച്ചേക്കാം. രണ്ടു ഷിഫ്റ്റുകളിലും രണ്ടു സെറ്റ് ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഇതു വിദ്യാർഥികൾക്കിടയിൽ കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ഹർജിക്കാർ പറയുന്നു. എന്നാൽ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാനും സാങ്കേതികസൗകര്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനുമാണെന്നാണ് അധികൃതരുടെ വിശദീകരണം. ജൂൺ രണ്ടിനാണ് പരീക്ഷയുടെ അഡ്‌മിറ്റ് കാർഡുകൾ പുറത്തിറങ്ങുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...

തിരക്കുള്ള ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്

0
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്....

പിഎസ്‍സി നിയമന തട്ടിപ്പ് ; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അംഗങ്ങൾ

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകില്ലെന്ന്...

എഐസിസി ആസ്ഥാനത്തെ പ്രതിഷേധം ; ബിഹാറില്‍ 29 പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

0
പാട്‌ന : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 29 പ്രവര്‍ത്തകര്‍ക്ക്...