നീറ്റ് യുജി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 67 പേര്‍ക്ക് ഒന്നാം റാങ്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് 2024 പരീക്ഷാഫലം പ്രഖ്യാപിച്ചു. . ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ)യുടെ exams.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലമറിയാം. ഈ വര്‍ഷം 67 ഉദ്യോഗാര്‍ത്ഥികളാണ് ഒന്നാം റാങ്ക് നേടിയത്. ഉന്നവിജയം നേടിയ ഉദ്യോഗാര്‍ഥികളില്‍ രാജസ്ഥാനാണ് മുന്നില്‍. രാജസ്ഥാനില്‍ 11 ഉദ്യോഗാര്‍ത്ഥികളാണ് ഒന്നാം റാങ്ക് നേടിയത്. 547036 ആണ്‍കുട്ടികളും 769222 പെണ്‍കുട്ടികളും 10 മൂന്നാം ലിംഗക്കാരും ഈ വര്‍ഷം നീറ്റ് യുജി പരീക്ഷയ്ക്ക് യോഗ്യത നേടി. ഈ വര്‍ഷം 2406079 പേര്‍ പരീക്ഷ എഴുതിയതില്‍ 2333297 പേര്‍ പരീക്ഷ എഴുതിയിട്ടുണ്ട്.

ആകെ 1316268 ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയ്ക്ക് യോഗ്യത നേടിയത്. പരീക്ഷയുടെ അന്തിമ ഉത്തരസൂചിക 2024 ജൂണ്‍ 3-ന് ലഭ്യമായിരുന്നു. ഉത്തരസൂചിക പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. മെയ് അഞ്ചിനാണ് പരീക്ഷ നടന്നത്. പ്രൊവിഷണല്‍ ഉത്തരസൂചിക മെയ് 29-ന് പുറത്തുവിട്ടിരുന്നു. ഒബ്ജക്ഷന്‍ വിഡോ 2024 ജൂണ്‍ 1-ന് അവസാനിച്ചു. ഇന്ത്യക്ക് പുറത്തുള്ള 14 നഗരങ്ങള്‍ ഉള്‍പ്പെടെ 557 നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായി 24 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർക്കടക വാവ് ദിനത്തിൽ പന്നിയിറച്ചി ചാലഞ്ചുമായി സിപിഎം നിയന്ത്രണത്തിലുള്ള വായനശാലകൾ

0
കണ്ണൂർ: കർക്കടക വാവ് ദിനത്തിൽ പന്നിയിറച്ചി ചാലഞ്ചുമായി സിപിഎം നിയന്ത്രണത്തിലുള്ള...

ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ ഓർഡിനേറ്ററാണെന്ന് എം.വി. ​ഗോവിന്ദൻ

0
തിരുവനന്തപുരം: ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ ഓർഡിനേറ്ററാണെന്ന് സിപിഎം...

കേരള നിയമസഭാ സ്പീക്കറായി ചുമതലയേറ്റശേഷം ആദ്യമായി ഡൽഹിയിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണന് സ്വീകരണം

0
ന്യൂഡൽഹി: കേരള നിയമസഭാ സ്പീക്കറായി ചുമതലയേറ്റശേഷം ആദ്യമായി ഡൽഹിയിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണന്...

മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പൊറേൽ അറസ്റ്റിൽ

0
കൊൽക്കത്ത: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന...