കേന്ദ്ര, സംസ്ഥാന ബജറ്റുകളിലെ പ്രവാസി അവഗണന ; കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് കളക്ട്രേറ്റ് ധര്‍ണ ഫെബ്രുവരി 18 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നിരുപാധിക പെന്‍ഷന്‍, തൊഴില്‍, പുനഃരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കാതെ കേന്ദ്ര, സംസ്ഥാന ബജറ്റുകളില്‍ പ്രവാസികളെ പൂര്‍ണ്ണമായി അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരപരിപാടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2025 ഫെബ്രുവരി 18 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ജില്ലാ കളക്ട്രേറ്റിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തുന്നതിന് പ്രവാസി കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. സാമ്പത്തിക മാന്ദ്യം, കോവിഡ് സാഹചര്യം, ഊര്‍ജിത നിതാഖത്ത് എന്നിവ മൂലം ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് പ്രവാസികള്‍ നാട്ടില്‍ തിരികെയെത്തിയിരിക്കുകയാണെന്നും ഇവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പുനഃരധിവാസ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ പൂര്‍ണമായും അവഗണിക്കുകയും വഞ്ചിക്കുകയും ചെയ്തിരിക്കുകയാണെന്നും നേതൃയോഗം കുറ്റപ്പെടുത്തി. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് മാത്യു പാറക്കയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഷിബു റാന്നി, അബ്ദുള്‍കലാം ആസാദ്, റനീസ് മുഹമ്മദ്, ജോസ് കൊടുന്തറ, ഹനീഫ താന്നിമൂട്ടില്‍, കെ.കെ. തോമസ്, ഷിബു തോമസ് എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സാരാനാഥിന് യുനെസ്കോ അംഗീകാരം; ഇന്ത്യയുടെ 45-ാമത് ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു

0
ന്യൂഡൽഹി :ബുദ്ധമതത്തിന്റെ പ്രധാന തീർത്ഥാടന കേന്ദ്രവും ചരിത്രപ്രധാനവുമായ ഉത്തർപ്രദേശിലെ സാരാനാഥിന് യുനെസ്കോയുടെ...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

കൊല്ലത്ത് മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് മകൻ

0
കൊല്ലം: കുളത്തുപുഴയിൽ മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച...

സമരമുഖത്തുനിന്ന് മടങ്ങിയ നടി ഷബാന ആസ്മിക്ക് ആരോഗ്യപ്രശ്നം ; പന്നിപ്പനി ബാധയെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി: ബോളിവുഡ് നടിയും സാമൂഹിക പ്രവർത്തകയുമായ ഷബാന ആസ്മിക്ക് പന്നിപ്പനി (സ്വൈൻ...