Thursday, March 20, 2025 10:46 am

ശബരിമല തീര്‍ഥാടകര്‍ക്ക് അവഗണന ; വന്ദേഭാരതിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് ഇല്ല – പ്രതിഷേധം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

അടൂർ : കേരളത്തിന് അനുവദിച്ച വന്ദേഭരത് എക്സ് പ്രസ്  ട്രെയിനിന് ചെങ്ങന്നൂരിൽ സ്‌റ്റോപ്പ് അനുവദിക്കാത്തതിൽ അടൂർ റെയിൽവേ ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു. ലക്ഷക്കണക്കിന്‌ ശബരിമല തീര്‍ഥാടകര്‍ ആശ്രയിക്കുന്ന ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനെ അവഗണിച്ചത് പ്രതിഷേധാര്‍ഹം തന്നെയാണ്. മവേലിക്കര എം.പി. കൊടുക്കുന്നിൽ സുരേഷും വിവിധ രാഷ്ട്രീയ  സമൂഹ്യ സംഘടനകളും ആവശ്യപ്പെട്ടിട്ടും അധികൃതർ സ്റ്റോപ്പ് അനുവദിച്ചില്ല. പത്തനംതിട്ട ആലപ്പുഴ ജില്ലകളിലുള്ളവർക്കും വിവിധ തീർത്ഥാടന കേന്ദ്രങ്ങളായ ശബരിമല , ചെറുകോൽപുഴ , മരാമൺ , പരുമല, കുമ്പനാട് , കളമല എന്നിവിടങ്ങളില്‍ എത്തുന്നവർക്കും ടൂറിസ്റ്റുകൾക്കും ഏറെ പ്രയോജനകരമാണ് ചെങ്ങന്നൂർ സ്റ്റേഷൻ.

കൗൺസിൽ പ്രസിഡന്റ് ആർ. പത്മകുമാറിന്റെ അധ്യക്ഷതയിൽ അടൂരിൽ കൂടിയ പ്രതിഷേധയോഗത്തിൽ ഫാ. ഗീവർഗ്ഗീസ് ബ്ലാഹേത്ത്, വർഗ്ഗീസ് അലക്സാണ്ടർ, ജോൺസൺ കുളത്തുംകരോട്ട് , വി.കെ. സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു. കേന്ദ്ര മന്ത്രി വി. മുരളിധരന് നിവേദനം നല്‍കുന്നതിനും ശക്തമായ പ്രതിഷേധപരിപാടികൾ തുടരുന്നതിനും യോഗം തീരുമാനിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അങ്കമാലിയിൽ രണ്ട് ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ

0
കൊച്ചി : എറണാകുളം അങ്കമാലിയിൽ രണ്ട് ബംഗ്ലാദേശ് സ്വദേശികളെ പോലീസ് അറസ്റ്റ്...

ഡൽഹിയിൽ വീണ്ടും സൂചനാ ബോർഡുകൾ നശിപ്പിച്ച് സംഘ്പരിവാർ

0
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും സൂചനാ ബോർഡുകൾ നശിപ്പിച്ച് സംഘ്പരിവാർ. 'അക്ബർ റോഡിന്റെ'...

കണ്ണൂർ വിമാനത്താവളം ; ഏറ്റെടുക്കുന്ന ഭൂമിക്കുള്ള വില നിർണയ നടപടികൾ നടക്കുകയാണെന്ന് മന്ത്രി കെ...

0
തിരുവനന്തപുരം : കണ്ണൂർ വിമാനത്താവളത്തിനായി കൂടുതലായി ഏറ്റെടുക്കുന്ന ഭൂമിക്കുള്ള വില നിർണയ...

ആലുവയിൽ കാണാതായ 13 വയസുകാരൻ മടങ്ങി വന്നു; കുട്ടിയുടെ മൊഴിയെടുക്കും

0
കൊച്ചി: ആലുവയിൽ കാണാതായ 13 വയസുകാരൻ മടങ്ങി വന്നു. കാണാതായെന്ന പരാതിയിൽ...