പെൺകുട്ടിയെ അജിൻസാമിൻ്റെ കൂടെ രാത്രി കഴിയാൻ പ്രേരിപ്പിച്ചത് പൂർണിമയും ശ്രുതിയും ; ചതിയാണെന്ന് മനസിലായത് വളരെ വൈകി

For full experience, Download our mobile application:
Get it on Google Play

പാറശ്ശാല: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ നക്ഷത്രഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ കാമുകനും നാലു സുഹൃത്തുക്കളും പിടിയിളായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെണ്‍കുട്ടിയുടെ കാമുകനായ ആലുവയ്ക്കു സമീപം ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസിൽ അജിൻസാം(23), ഇയാൾക്ക് സഹായങ്ങൾ ചെയ്ത് നൽകിയ കാലടി കിഴക്കാപുറത്ത് കുടി വീട്ടിൽ അഖിലേഷ്(23), കിഴക്കുംഭാഗം കാഞ്ഞൂർ കാച്ചപ്പള്ളി വീട്ടിൽ ജെറിൻ(29), കിഴക്കുംഭാഗം കാഞ്ഞൂർ ഐക്കംപുറത്ത് പൂർണിമ നിവാസിൽ പൂർണിമ(21), വൈക്കം കായിപ്പുറത്ത് വീട്ടിൽ ശ്രുതി(25) എന്നിവരെയാണ് പാറശ്ശാല പോലീസ് സമീപം കാലടിയിൽ നിന്നു പിടികൂടിയത്.

തിരുവനന്തപുരം ജില്ലയിലെ കളിയിക്കാവിള സ്വദേശിയായ സ്‌കൂൾ വിദ്യാർത്ഥിനിയെയാണ് സംഘം പീഡനത്തിന് ഇരയാക്കിയത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ അജിനും സംഘവും വലയിലാക്കിയത്. കാമുകൻ തന്നെ ചതിക്കുകയാണെന്നും, ലക്ഷ്യം മറ്റൊന്നാണെന്നും പെൺകുട്ടി തിരിച്ചറിഞ്ഞില്ല. പെൺകുട്ടിയുടെ വിശ്വാസ്യത നേടിയെടുക്കുന്നതിനായി അജിൻ തന്റെ പെൺസുഹൃത്തുക്കളെയും ഉപയോഗിച്ചു. ഇവരും പെൺകുട്ടിയായി ചാറ്റ് ചെയ്യുകയും, പതുക്കെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു.

പ്രണയം കലശലായപ്പോൾ ഒളിച്ചോടാമെന്നും, ഒരുമിച്ച് ജീവിക്കാമെന്നും അജിനും പെൺകുട്ടിയും തീരുമാനമെടുത്തു. അതിൻ്റെ മുന്നോടിയായാണ് തമ്മിൽ കാണാൻ പെൺകുട്ടിയും കാമുകനും തീരുമാനിച്ചത്. പറഞ്ഞുറപ്പിച്ച പ്രകാരം കാമുകനായ അജിൻസാം നാലു സുഹൃത്തുക്കളോടൊപ്പം രാത്രിയിൽ പാറശ്ശാലയിലെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ രാത്രിയിൽ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് നെയ്യാറ്റിൻകരയിലെ ഹോട്ടലിൽ എത്തിച്ചു. ഇന്ന് തങ്ങളുടെ ആദ്യ രാത്രിയാണെന്ന് പെൺകുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് അജിൻസാം പെൺകുട്ടിയെ പീഡിപ്പിച്ചത്. രാത്രിയിൽ ഹോട്ടലിൽ വച്ച് പെൺകുട്ടിയെ കാമുകൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്ന് പകലും തിരുവനന്തപുരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് പെൺകുട്ടി പറയുന്നത്. എല്ലാത്തിനും ഒത്താശ ചെയ്തത് പൂർണിമയും ശ്രുതിയും ആയിരുന്നു.

പിറ്റേന്ന് ഉച്ചയോടെ അജിനും സംഘവും പെൺകുട്ടിയെ തിരിച്ച് വീട്ടിൽ കൊണ്ടുവിട്ടു. എന്നാൽ, അതിനുശേഷം കാമുകനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടാതായി. ഇതോടെയാണ് താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് പെൺകുട്ടി തിരിച്ചറിയുന്നത്. അജിൻ സാമിനെ ഫോണിൽ ലഭിക്കാതെ വന്നതോടെ പെൺകുട്ടി പീഡനത്തിനിരയായ വിവരം വീട്ടിൽ തുറന്നു പറഞ്ഞു. പാറശ്ശാല എസ്എച്ച്.ഒ ആസാദ് അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജി എസ്എസ്, എഎസ്ഐ മിനി, എസ് സിപിഒ സാബു, സിപിഒ സുനിൽകുമാർ, സാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...