കേന്ദ്ര, സംസ്ഥാന ബജറ്റുകളിൽ അവഗണിച്ചു ; പ്രവാസി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ട്ടപ്പെട്ട് നാട്ടിൻ മടങ്ങിയെത്തിയ പ്രവാസികൾക്ക് തൊഴിൽ, പെൻഷൻ ഉൾപ്പെടെയുള്ള പുനരധിവാസ പദ്ധതികൾ ബജറ്റുകളിൽ പ്രഖ്യാപിക്കാതെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവാസികളെ അവഗണിച്ചിരിക്കുകയാണെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൽ.വി അജയകുമാർ, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു. കോവിഡ് മഹാമാരി, സ്വദേശിവൽക്കരണം, ഊർജ്ജിത നിതാഖത്ത് എന്നിവ മൂലം വിദേശ രാജ്യങ്ങളിൽ നിന്നും പതിനായിരക്കണക്കിന് പ്രവാസികൾ തൊഴിൽ നഷ്ട്ടപ്പെട്ട് നാട്ടിൽ മടങ്ങി എത്തിയിരിക്കുകയാണെന്നും ഇവർക്ക് പെൻഷൻ, ചികിത്സാ ധനസഹായം എന്നിവക്കും തൊഴിൽ, ഭവനദാന പദ്ധതികൾക്കുമായി ബജറ്റുകളിൽ തുക വകകൊള്ളിക്കേണ്ടത് അടിയന്തിര ആവശ്യമാണെന്നും പ്രവാസി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ഇൻഡ്യയിലും വിദേശങ്ങളിലുമുള്ള വിമാനക്കമ്പനികൾ നീതികരണമില്ലാത്ത തരത്തിൽ യാത്രാ നിരക്ക് വർദ്ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന നടപടി അവസാനിപ്പിക്കുവാനോ, പ്രവാസികൾക്ക് വോട്ട് അവകാശം ലഭ്യമാക്കുവാനോ തയ്യാറാകാതെ കേന്ദ്ര സർക്കാർ പ്രവാസികളോടെ കടുത്ത അനീതിയാണ് കാട്ടുന്നതെന്നും സംസ്ഥാന സർക്കാർ കോടിക്കണക്കിന് രൂപ മുടക്കി നടത്തിയ ലോക കേരള സഭ പ്രവാസികളിലെ വരേണ്യവർഗ്ഗത്തിനായി സംഘടിപ്പിച്ച ധൂർത്താണെന്നും നേതാക്കൾ പറഞ്ഞു. പ്രവാസി ക്ഷേമത്തിനായി തുക വകകൊള്ളിച്ച് ഖജറ്റ് ചർച്ചയിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണമെന്നും അല്ലാത്ത പക്ഷം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായ സമര പരിപാടികൾക്ക് പ്രവാസി കോൺഗ്രസ് നേതൃത്വം നല്കുമെന്നും സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...