എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂളിന്റെ പുതിയ അക്കാദമിക് ബ്ലോക്ക് പ്രതിഷ്ഠയും ഉദ്ഘാടനവും വെള്ളിയാഴ്ച

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂളിന്റെ പുതിയതായി നിർമ്മിച്ച അക്കാദമിക് ബ്ലോക്കിന്റെ പ്രതിഷ്ഠാ ശുശ്രൂഷയും ഉദ്‌ഘാടനവും നവീകരിച്ച വിദ്യാലയ മന്ദിരങ്ങളുടെ സമർപ്പണവും വെള്ളിയാഴ്ച നടക്കും. സി എസ് ഐ മധ്യ കേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പ്രതിഷ്ഠാ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. മഹായിടവക ഭാരവാഹികളായ റവ. അനിയൻ കെ പോൾ, അഡ്വ. സ്റ്റീഫൻ ജെ ഡാനിയേൽ, റവ. ജിജി ജോൺ ജേക്കബ്, അഡ്വ. ഷീബ തരകൻ, റവ. സുമോദ് സി ചെറിയാൻ, റവ ഡോ. പി കെ കുരുവിള, റവ. സോജി വർഗീസ് ജോൺ എന്നിവർ സഹ കാർമികത്വം വഹിക്കും.

വൈകിട്ട് 4 ന് നടക്കുന്ന സാംസ്‌കാരിക ഘോഷ യാത്ര വിദ്യാലയത്തിൽ നിന്നുമാരംഭിച്ച് ചന്തയിലെത്തി കവല ചുറ്റി വിദ്യാലയത്തിൽ സമാപിക്കും. വാദ്യ ഘോഷങ്ങളുടെയും നിശ്ചല രൂപങ്ങളും അകമ്പടിയേകുന്ന ഘോഷയാത്രയിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ എന്നിവർ അണി നിരക്കും. 5ന് നടക്കുന്ന പൊതു സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിക്കും. പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. നവീകരിച്ച വിദ്യാലയ മന്ദിരങ്ങളുടെ സമർപ്പണം തിരുവിതാംകൂർ രാജ കുടുംബ പ്രതിനിധി ആദിത്യ വർമ നിർവഹിക്കും.

സുവനീർ പ്രകാശനം ആന്റോ ആന്റണിയും സ്മാർട്ട്‌ ക്ലാസ്സ്‌ മൂരികളുടെ ഉദ്ഘാടനം പ്രമോദ് നാരായൺ എം.എല്‍.എയും ഫെയർ ഫീൽഡ് സ്പോർട്സ് സെന്ററിന്റെ ഉദ്ഘാടനം മുൻ എം.എല്‍.എ രാജു എബ്രഹാമും നിർവഹിക്കും.ഓക്സ്ഫംന്റെ അന്താ രാക്ഷ്ട്ര ഡയറക്ടർ ജെ എസ് അടൂർ മുഖ്യ പ്രഭാഷണം നടത്തും.ഹരിത വിദ്യാലയ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സോണിയ മനോജ്‌, സ്കോളർഷിപ്പുകളുടെ വിതരണം ജില്ലാ പഞ്ചായത്ത്‌ അംഗം ആരോൺ ബിജിലി പനവേലിൽ, എൻഡോവ്മെന്റുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് രമാ ദേവിയും നടത്തും. കുട്ടികളുടെ കലാ പരിപാടികൾ, ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് മുഹമ്മദ്‌ യാസീന്റെ കീ ബോർഡ് അവതരണം, ബാനർജീസ് കനൽ ബാൻഡിന്റെ നാടൻ പാട്ട്, കൊച്ചിൻ പയസിന്റെ വയലിൻ ഫ്യൂഷൻ എന്നിവയും ഒരുക്കിയിട്ടുണ്ട്.

വിപുലമായി സംഘടിപ്പിച്ചിരിക്കുന്ന അപ്പാണ്യം ഭക്ഷ്യ മേളയിൽ തനതു കേരള വിഭവങ്ങൾക്ക് പുറമേ അറേബ്യൻ, ചൈനീസ് വിഭവങ്ങൾ തുടങ്ങി 10 സ്റ്റാളുകൾ ഉണ്ടാകും റവ. സോജി വർഗീസ് ജോൺ ചെയർമാനും എം ടി മത്തായി, സാം എബ്രഹാം എന്നിവർ വൈസ് ചെയർമാന്മാരും സാബു പുല്ലാട്ട് ജനറൽ കൺവീനർ, ജോജി തോമസ് വർക്കി, സാം സി മാത്യു, വർഗീസ് ശീമോൻ, ഷൈനു ചാക്കോ, ഷൈനി ജോർജ്‌ എന്നിവർ കൺവീനർമാരും എം ജെ കോശി ട്രഷറാറും പി ടി മാത്യു സെക്രട്ടറിയുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...