റോഡ്‌ പണിയില്‍ അനാസ്ഥ : വികസനമില്ലാതെ തെക്കുംമല

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര : റോഡ്‌ പണിയില്‍ അനാസ്ഥ മൂലം  വികസനമില്ലാതെ തെക്കുംമല.  എംഎല്‍എമാരായിരുന്ന എം.സി.ചെറിയാന്റെ കാലത്തെ വൈദ്യുതീകരണവും രാജു ഏബ്രഹാമിന്റെ കാലത്തെ ജല വിതരണ പദ്ധതിയും ഒഴിച്ചാൽ നാളിതുവരെ വികസനം എന്തെന്ന് അറിയാത്ത മലയോര ഗ്രാമമാണ് തെക്കുംമല. വടശേരിക്കര–തെക്കുംമല–മുക്കുഴി റോഡിലൂടെയാണ് ജനം പുറംനാടുകളുമായി ബന്ധപ്പെടുന്നത്. 7 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ മധ്യ ഭാഗം ഒരു കിലോമീറ്റർ വനമാണ്.

കുത്തിറക്കങ്ങളും കയറ്റവും കൊടുംവളവുകളും വനത്തിലെ യാത്ര ദുരിതത്തിലാക്കുന്നു. വനം നിയമം തടസ്സം നിൽക്കുന്നതിനാൽ അപകടങ്ങൾ ഒഴിവാക്കി റോഡ് വീതി കൂട്ടാനാകുന്നില്ല. ജനപ്രതിനിധികൾ ഇടപെട്ട് റോഡിന്റെ വീതി കൂട്ടിയാൽ വടശേരിക്കര നിന്ന് മലയാലപ്പുഴ വഴി കുറഞ്ഞ ദൂരത്തിൽ പത്തനംതിട്ട എത്താനാകും. വനം ഭാഗത്തെ റോഡിൽ വഴിവിളക്കുകളുമില്ല. കൂലിപ്പണിക്കും മറ്റും പോയി മടങ്ങുന്നവർ വനത്തിലൂടെ ഇരുളിൽ തപ്പിതടഞ്ഞാണ് വീടുകളിൽ എത്തുന്നത്. ഇരുളിന്റെ മറവിൽ കാട്ടുപന്നി ആക്രമിക്കാനെത്തിയാലും അറിയാനാകില്ല. സൗരോർജ വിളക്കുകൾ വനത്തിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ പരാതി നൽകിയിട്ടും നടപടിയില്ല.

വനത്തിൽ തുടരെ മാലിന്യം തള്ളുന്നതു മൂലം ദുർഗന്ധം സഹിച്ചാണ് യാത്ര നടത്തുന്നത്. ഇതിനെതിരെ വനപാലകരും നടപടി എടുക്കുന്നില്ല. ഇത്തിരി മണ്ണിൽ കൃഷിയിറക്കിയാൽ കാട്ടുപന്നികളും കുരങ്ങുകളും വിളവെടുത്തു മടങ്ങും. പിന്നീട് കപ്പയും ചേമ്പും കാച്ചിലുമൊക്കെ വിലയ്ക്കു വാങ്ങണം. സ്വന്തമായി അങ്കണവാടി പോലുമില്ലാത്ത പ്രദേശമാണിത്. പട്ടികജാതി വിഭാഗങ്ങളും സാധാരണക്കാരുമാണ് ഇവിടത്തെ താമസക്കാരധികവും. ത്രിതല പഞ്ചായത്തുകളും ജനപ്രതിനിധികളും സജീവമായി ഇടപെട്ട് നാടിന്റെ വികസനം ഉറപ്പാക്കണം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

——————————————————————————————–

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇലക്ട്രിക് വാഹനം വാങ്ങാനെത്തിയ ഉപഭോക്താവിന്റെ പേരിൽ വ്യാജ വായ്പയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതി...

0
തിരുവനന്തപുരം: ഇലക്ട്രിക് വാഹനം വാങ്ങാനെത്തിയ ഉപഭോക്താവിൽ നിന്ന് മുഴുവൻ തുകയും കൈപ്പറ്റിയ...

നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ.റാം കീഴടങ്ങി

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട...

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; സിജെപിയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ

0
ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിനിടെ...

ജൂലൈയിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ വിതരണം നാളെ മുതൽ

0
തിരുവനന്തപുരം: ജൂലൈയിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ വിതരണം നാളെ മുതൽ. പെന്‍ഷനായി...