Sunday, May 26, 2024 4:40 pm

കെ.ഐ.പി യുടെ അനാസ്ഥ : വെള്ളം പാഴാകുന്നു

For full experience, Download our mobile application:
Get it on Google Play

അടൂർ : പള്ളിക്കൽ പഞ്ചായത്തിലെ കൈതക്കൽ ഭാഗത്ത് റോഡിന് കുറുകെ മുകളിൽ കൂടി കടന്നുപോകുന്ന കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ അക്വിഡേറ്റ് ചോർന്നും നിറഞ്ഞുകവിഞ്ഞും വെള്ളം റോഡിലൂടെ ഒഴുകുന്നു. റോഡിലൂടെ അപകടകരമായ നിലയിലുള്ള വെള്ളത്തിന്റെ ഒഴുക്ക് കാൽ നടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഭീഷണിയാണ്. സ്കൂൾ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർ വെള്ളത്തിൽ വഴുതി വീണിട്ടുണ്ട്. നൂറനാട് മെയിൻ കനാലിൽ നിന്ന് പള്ളിക്കൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ കൃഷിയിടങ്ങളിലേക്ക് ജലസേചനത്തിനായുള്ള കനാലാണിത്.

അക്വിഡേറ്റിന്റെ ചോർച്ചയെക്കുറിച്ച് വർഷങ്ങളായി കെ.ഐ.പിയിൽ പരാതി പറഞ്ഞിട്ടും പരിശോധന നടത്തിപ്പോകുന്നതല്ലാതെ കൃത്യമായ അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. എല്ലാവർഷവും വേനൽക്കാലത്ത് കനാൽ തുറന്നുവിടുമ്പോൾ റോഡിലൂടെ വെള്ളം കുത്തിയൊഴുകാറുണ്ട്. കനാലിന്റെ കൈവഴിയിൽ നിന്ന് അക്വിഡേറ്റിലേക്ക് വെള്ളം പ്രവേശിക്കുമ്പോൾ വിസ്താരം കുറയുന്നതാണ് വെള്ളം പുറത്തേക്ക് ഒഴുകുവാൻ കാരണം. റോഡിലൂടെ ഒഴുകുന്ന വെള്ളം ഇരുവശത്തെ പറമ്പുകളിലേക്ക് കടന്ന് കൃഷികൾക്ക് നാശം സംഭവിക്കുന്നുണ്ട്. വെള്ളം വൻതോതിൽ പാഴായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെന്തുരുകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ; രാജസ്ഥാനില്‍ 60 മണിക്കൂറിനിടെ 12 പേര്‍ മരിച്ചു

0
ഡൽഹി : കൊടുംചൂടിൽ വെന്തുരുകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. രാജസ്ഥാനില്‍ സൂര്യാഘാതത്തെതുടര്‍ന്ന്...

ടൂത്ത്പേസ്റ്റ് ആണെന്ന് കരുതി എലിവിഷം കൊണ്ട് പല്ല് തേച്ചു ; നാല് കുട്ടികള്‍ ആശുപത്രിയില്‍

0
ചെന്നൈ: ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചതിനെ...

സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി, ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ചേംബറിൽ യോഗം

0
തിരുവനന്തപുരം : ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി...

ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം, അത്ഭുതകരമായ നേട്ടം ; താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും

0
കൊച്ചി : കാനിലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും. ഇന്ത്യൻ...