നെഹ്റു ട്രോഫി വള്ളംകളി : ടിക്കറ്റുവിൽപ്പന തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഓഗസ്റ്റ് 10-ന് പുന്നമടക്കായലിൽ നടക്കുന്ന 70-ാ മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റു വിൽപ്പന ആലപ്പുഴ റവന്യൂ ഡിവിഷൻ ഓഫീസിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. റമദാ ഹോട്ടൽ ജനറൽ മാനേജർ അജയ് രാമൻ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. സബ് കളക്ടർ സമീർ കിഷൻ, നെഹ്‌റുട്രോഫി കമ്മിറ്റി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ആർ.കെ. കുറുപ്പ്, ഷാജി ബേബി, ബി. പ്രദീപ്, കെ.ജി. വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴ ആർ.ഡി. ഓഫീസിൽനിന്നു ടിക്കറ്റുകൾ ലഭിക്കും. വിവിധ താലൂക്കുകളിലേക്കുള്ള ടിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു. ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും തിരുവല്ല താലൂക്ക് ഓഫീസിലും ആലപ്പുഴ കോട്ടയം ഡി.ടി.പി.സി. ഓഫീസുകളിലും സപ്ലൈ ഓഫീസുകളിലും ആർ.ടി.ഒ., ജോയിൻറ് ആർ.ടി.ഒ., സെയിൽസ്‌ ടാക്സ് തുടങ്ങിയ സർക്കാർ ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും. 3,000 രൂപയുടെ ഗോൾഡ്, 2,500 രൂപയുടെ സിൽവർ, 1,500 രൂപയുടെ റോസ്, 500, 400, 200, 100 എന്നിങ്ങനെ രൂപയുടെ ടിക്കറ്റുകളാണ് നൽകിത്തുടങ്ങിയത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കിയെ പിന്തുണച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ

0
കൊച്ചി: സംസ്ഥാന ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് മുങ്ങി നടക്കുന്ന ക്രിമിനൽ കേസ്...

ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു

0
ആലപ്പുഴ: ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നും ഓട്ടോറിക്ഷയിൽ...

കുമ്മണ്ണൂര്‍ നെടിയകാലായില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി : വ്യാപക കൃഷി നാശം

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കുമ്മണ്ണൂര്‍ നെടിയകാലായില്‍ ജനവാസ മേഖലയില്‍ കാട്ടാന...

കേരളത്തിൽ വീണ്ടും ശക്തമായ മഴ ; സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന്...