യുവതിയെ കുത്തിക്കൊന്ന കേസില്‍ അയല്‍വാസിയായ പ്രതി റിമാൻഡില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ കുത്തിക്കൊന്ന കേസില്‍ അയല്‍വാസിയായ പ്രതി റിമാൻഡില്‍. ക്രിസ്റ്റഫര്‍ നഗര്‍ പുത്തൂര്‍ വീട്ടില്‍ സൗമ്യ (45) ആണ് കൊല്ലപ്പെട്ടത്. കിണറില്‍ ഇറങ്ങി ഒളിക്കാന്‍ ശ്രമിച്ച പ്രതി അപ്പാടന്‍ തോമസിനെ ഒല്ലൂര്‍ പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. വീട്ടില്‍ വളര്‍ത്തുന്ന പട്ടി റോഡിലേക്കിറങ്ങിയതിനെ തുടര്‍ന്ന് സൗമ്യ പിന്നാലെ ഇറങ്ങിയതായിരുന്നു. ഈ സമയം പിന്നാലെ കത്തിയുമായി വന്ന തോമസ് സൗമ്യയെ കുത്തുകയായിരുന്നു. അര മണിക്കൂറോളം റോഡില്‍ കിടന്ന സൗമ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം സമീപത്തെ വീട്ടിലെ കിണറില്‍ ഇറങ്ങി ഒളിച്ച തോമസിനെ തിരച്ചിലിനിടയില്‍ പോലീസ് കണ്ടെത്തി. പിന്നീട് അഗ്‌നി രക്ഷാസേന എത്തിയാണ് പ്രതിയെ കിണറ്റില്‍ നിന്ന് കയറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതി ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്. അഞ്ചേരിയില്‍ ഓട്ടോ ഡ്രൈവറാണ് പ്രതി. സൗമ്യയുടെ മക്കള്‍: ഏഗ്‌ന, ആരോണ്‍.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെന്‍സസ് : ഭവന പട്ടികപ്പെടുത്തല്‍ പ്രക്രിയ ജൂലൈ ഒന്നിന് ആരംഭിക്കും – ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളായി

0
പത്തനംതിട്ട : രാജ്യത്തെ 16- ാമത് ജനസംഖ്യകണക്കെടുപ്പിന്റെ പ്രാരംഭഘട്ടമായ ഭവന പട്ടികപ്പെടുത്തല്‍...

ചിറ്റാര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുന്നു – ജനറല്‍ ബോഡി ജൂണ്‍ 7ന്...

0
പത്തനംതിട്ട : യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായതായി ചിറ്റാറില്‍ ചേര്‍ന്ന മണ്ഡലം...

പ്രമാടം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ വിദ്യാനിധി പദ്ധതി ഉത്ഘാടനം ചെയ്തു

0
തെങ്ങുംകാവ് : പ്രമാടം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ നിര്‍ധരും അര്‍ഹരുമായ വിദ്യാര്‍ഥികളുടെ പഠന...

വഴി തെറ്റി അലഞ്ഞ ആസ്സാം സ്വദേശിനിയെ പന്തളം ജനമൈത്രി പോലീസ് അഭയകേന്ദ്രത്തിലെത്തിച്ചു

0
പന്തളം: വഴി തെറ്റി അലഞ്ഞ് തിരിഞ്ഞു നടന്ന അന്യസംസ്ഥാന സ്ത്രീയെ പന്തളം...