വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ അയല്‍വാസിയായ യുവതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ അയല്‍വാസിയായ യുവതി അറസ്റ്റിൽ. പുല്ലൂര്‍ സ്വദേശി ജസീറയാണ് അറസ്റ്റിലായത്. കവര്‍ച്ചയ്ക്ക് സഹായിച്ച ജസീറയുടെ മകള്‍ ഒളിവിലാണ്. ഓഗസ്റ്റ് എട്ടിനായിരുന്നു സംഭവം. ഉച്ചക്ക് ശേഷമാണ് അയല്‍വാസിയായ ജസീറയും മകളും ചേര്‍ന്ന് സൗമിനി-ബാബു ദമ്പതികളുടെ വീട്ടിലേക്ക് പോകുന്നത്. ഇരുവരും വയോധികരാണ്. സൗമിനി കിടപ്പുരോഗിക്ക് സമാനമായ ആരോഗ്യാവസ്ഥയിലാണുളളത്. ഇവരെ പരിചരിക്കാന്‍ ഒരു സ്ത്രീ വീട്ടിൽ വരാറുണ്ട്. ഇവര്‍ പോയ സമയത്താണ് ജസീറയും മോളും ചേര്‍ന്ന് ഈ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.

കൈകള്‍ കൂട്ടിപ്പിടിച്ച് ചെവിയില്‍ നിന്നും കമ്മലൂരാന്‍ ശ്രമം നടത്തി. ഈ സമയത്ത് അവര്‍ ബഹളംവെച്ചു. തുടര്‍ന്ന് മുഖത്ത് അമര്‍ത്തിയാണ് സ്വര്‍ണം കവര്‍ന്നത്. തുടര്‍ന്ന് മഞ്ചേരിയിലെ ഒരു സ്വര്‍ണക്കടയില്‍ വിറ്റു. അന്വേഷണത്തിനിടെയാണ് അയല്‍വാസിയായ സ്ത്രീയും മകളുമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തിത്. കൂടാതെ വിറ്റ സ്വര്‍ണം ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. മകൾക്ക് വേണ്ടി അന്വേഷണം നടത്തുന്നതായി പോലീസ് അറിയിച്ചു. ജസീറയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...