കോന്നി : അയൽവാസികൾ തമ്മിലുള്ള വഴക്കിനിടെ ഒരാൾക്ക് വെട്ടേറ്റു. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം. കോന്നി പെരിഞ്ഞോട്ടക്കൽ സ്വദേശി ജയവിലാസം ഗോപകുമാറിനാണ് വെട്ടേറ്റത്. അയൽവാസിയായ സുരേന്ദ്രൻ നായർ (സുരേഷ് കുമാർ 55) ഇയാളെ വെട്ടുകത്തി ഉപയോഗിച്ച് തലക്കുവെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു എന്ന് കോന്നി പോലീസ് പറഞ്ഞു. അയൽക്കാരായ ഇരുവരും തമ്മിൽ ഏറെ നാളുകളായി വഴക്ക് നിലനിന്നിരുന്നതായി പോലിസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ സുരേന്ദ്രൻ നായരെ റിമാൻഡ് ചെയ്തു. ഗോപകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോന്നിയില്‍ അയൽവാസികൾ തമ്മിലുള്ള വഴക്കിനിടെ ഒരാൾക്ക് വെട്ടേറ്റു
RECENT NEWS
Advertisment