നെല്ലിയാമ്പതി: ഉരുൾപൊട്ടലിനെത്തുടർന്ന് നെല്ലിയാമ്പതി രണ്ടാംദിവസവും ഒറ്റപ്പെട്ട നിലയിൽ. പോത്തുണ്ടി-കൈകാട്ടി ചുരംപാതയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടിവരും. മലമുകളിൽനിന്ന് പൊട്ടിവന്ന കൂറ്റൻ പാറകൾ പൊട്ടിച്ചു മാറ്റാൻ ജിയോളജിവകുപ്പിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്.) സഹായത്തോടെയാണ് പണി നടക്കുന്നത്. ചെറുനെല്ലിക്ക് താഴെയുണ്ടായ ഉരുൾപൊട്ടലിൽ കൂറ്റൻ പാറക്കല്ലുകളും മണ്ണുമാണ് റോഡിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്. കുണ്ടറച്ചോലമുതൽ അയ്യപ്പൻതിട്ടുവരെയുള്ള ഭാഗങ്ങളിൽ 25 ഇടങ്ങളിലായാണ് മണ്ണിടിഞ്ഞും മരംവീണും വഴിയിൽ തടസ്സം നേരിടുന്നത്. ഇതിൽ കുണ്ടറച്ചോലയ്ക്ക് താഴെയുള്ള ഭാഗങ്ങളിലെ കല്ലും മണ്ണും പാറയും ബുധനാഴ്ച രാവിലെയോടെ പൂർണമായും മാറ്റി. മൂന്നിടങ്ങളിൽ വെള്ളം കുത്തിയൊലിച്ച് ചുരംപാതയുടെ സംരക്ഷണഭിത്തിയും തകർന്നിട്ടുണ്ട്. പാതയിലേക്കുവീണ മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























