Friday, March 29, 2024 8:00 pm

തെറ്റില്‍ നിന്ന് രക്ഷ നേടാന്‍ ഇട്ട പോസ്റ്റും സ്ത്രീവിരുദ്ധം ; പുലിവാല്പിടിച്ച് നെന്മാറ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തിലുള്ള നെന്മാറ എംഎല്‍എ കെ ബാബുവിന്റെ പ്രസംഗം വിവാദമായിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെയാണ് ജനപ്രതിനിധി സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയത്. പ്രതിഷേധത്തിനിടെ ബാരിക്കേഡിന് മുകളില്‍ കയറുന്ന വനിതാപ്രവര്‍ത്തകരെയാണ് കെ. ബാബു അപമാനിച്ചത്.

Lok Sabha Elections 2024 - Kerala

സൈബറിടത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം അശ്ലീല പ്രചരണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു അവഹേളന പരാമര്‍ശവുമായി എംഎംഎ തന്നെ രംഗത്തുവന്നത് എന്നതും ശ്രദ്ധേയമാണ്. നെന്മാറ മണ്ഡലത്തിലെ പല്ലശ്ശേനിയില്‍ തിങ്കളാഴ്ച രാത്രി നടന്ന പ്രതിഷേധയോഗത്തിലാണ് കെ. ബാബുവിന്റെ പരാമര്‍ശം ഉണ്ടായത്. എന്നാല്‍, തന്റെ പരാമര്‍ശത്തില്‍ ഒരു അധിക്ഷേപവുമില്ലെന്ന പുതിയ ഫേസ്‌ബുക്ക് പോസ്റ്റുമായി കെ ബാബു രംഗത്തെത്തി. ഈ പോസ്റ്റും സ്ത്രീ വിരുദ്ധമായതോടെ കെ ബാബു പിന്‍വലിക്കുകയായിരുന്നു.

പോസ്റ്റ് ഇങ്ങനെ:
‘ മുഖ്യമന്ത്രിക്കെതിരെയുള്ള കൊലവിളി നടത്തിയും അക്രമത്തിന് മുതിര്‍ന്നവര്‍ക്കെതിരെയുള്ള പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ പങ്കെടുത്ത മാന്യ സഹോദരിയെ ആസനം( നിതംബം, ചന്തി, കുണ്ടി) തള്ളി കയറ്റി വിടുന്ന ചിത്രം വാട്സ് അപ്പില്‍ കാണാനിടയായി. അത്തരത്തില്‍ സമരത്തില്‍ ജനപങ്കാളിത്തമില്ലാതെയും അക്രമ സമരങ്ങള്‍ കാണുമ്പോഴുണ്ടായ പ്രതികരണം മാത്രമാണ് നടത്തിയത്.

ഏതെങ്കിലും സഹോദരിമാരോ സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെയോ അധിക്ഷേപിച്ചിട്ടില്ല. ‘ചന്തി’ എന്ന പദപ്രയോഗം നടത്തിയിരുന്നത് ഇന്ന് ഞാന്‍ dictionary പരിശോധിച്ചു. buttock എന്ന ഇംഗ്ലീഷ് വാക്കിന്റെ അര്‍ത്ഥം ആസനം, നിതംബം, കുണ്ടി, ചന്തി എന്ന നിലയിലാണ് കണ്ടത്. പാലക്കാട്ടുകാരനായ ഞാന്‍ ചന്തി എന്ന പദമാണ് ഉപയോഗിക്കാറുള്ളത്’, എന്നായിരുന്നു കെ ബാബുവിന്റെ പുതിയ പ്രതികരണം. ഇത് ചര്‍ച്ചയായി തുടങ്ങിയതോടെ പിന്‍വലിക്കുകയായിരുന്നു. ഇത്തരമൊരു പ്രസ്താവനയെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ആ വാക്കുകളില്‍ എന്താണ് തെറ്റ്, അവിടെ നടന്ന സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോയും എല്ലാവരും കണ്ടതല്ലേ അതിനെയല്ലേ ഞാന്‍ സൂചിപ്പിച്ചത് എന്നായിരുന്നു കെ. ബാബുവിന്റെ പ്രതികരണം.

‘സ്ത്രീകള്‍ കയറിക്കഴിഞ്ഞാലുടനെ അവരാ സമരത്തിന്റെ മുമ്പില്‍ നില്‍ക്കും. അങ്ങനെ നിന്നാല്‍ തന്നെ അവിടെ ബാരിക്കേഡ് തീര്‍ത്തിട്ടുണ്ടെങ്കില്‍ അതിന് മുകളിലേക്ക് ചാടിക്കയറും. ചാടിക്കയറി മുകളിലെത്തിയില്ലെങ്കില്‍…. തള്ളി കൊടുക്കും. എത്ര നാണംകെട്ട സമരങ്ങളാണിവിടെ. ആള് വേണ്ടേ, ആള് കൂട്ടണ്ടേ അവര്. നിങ്ങള് കാണുന്നില്ലേ പ്രതിഷേധം. ഏഴും മൂന്നും പത്താളുണ്ടോ എവിടെയെങ്കിലും. നാലും മൂന്നും ഏഴാള് കേറും. അതില്‍ ഏതെങ്കിലും രണ്ട് പെണ്ണുങ്ങള് കേറും’. ഇത്തരത്തിലായിരുന്നു എംഎല്‍എയുടെ പ്രസംഗം.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് കൊല്ലങ്കോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയിട്ടുണ്ട്. സംഭവം വിവാദമായതോടെ കൂടുതല്‍ പ്രതികരിക്കാതിരിക്കയാണ് എംഎല്‍എ ബാബു. കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടയില്‍ വനിതാ പ്രവര്‍ത്തകയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബാരിക്കേഡിന് മുകളില്‍ കയറുവാന്‍ സഹായിച്ചിരുന്നു. ഈ ചിത്രം വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ സിപിഎം പ്രൊഫൈലുകള്‍ അശ്ലീല രീതിയില്‍ പ്രചരിപ്പിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മന്ദിരം പടിയിലെ ഈസ്റ്റർ സ്‌പെഷ്യൽ ചന്ത നാളെ

0
റാന്നി : റാന്നി പഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും നേതൃത്വത്തിൽ നാട്ടുകാരുടെയും നാടൻ...

ഗോള്‍ഡന്‍ – സില്‍വര്‍ ലൈസന്‍സ് നടപ്പിലാക്കാന്‍ യുഎഇ ; കാലാവധി പത്തുവര്‍ഷം

0
യുഎഇ : പത്തു വര്‍ഷം വരെ സാധുതയുള്ള ഗോള്‍ഡന്‍, സില്‍വര്‍ ബിസിനസ്...

സമ്പൂർണ സൂര്യ​ഗ്രഹണം ഏപ്രിൽ 8ന് ; വിമാനങ്ങൾ മുന്നറിയിപ്പ്

0
വാഷിങ്ടൺ: സൂര്യഗ്രഹണം ഏപ്രിൽ എട്ടിന് നടക്കാനിരിക്കെ വിമാനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി യുഎസ്...

ചക്കിട്ടപ്പാറ ചവറമ്മൂഴിയിൽ വിനോദസഞ്ചാരത്തിനെത്തിയ 22 വയസുകാരൻ മുങ്ങി മരിച്ചു

0
കോഴിക്കോട്: ചക്കിട്ടപ്പാറ ചവറമ്മൂഴിയിൽ വിനോദസഞ്ചാരത്തിനെത്തിയ 22 വയസുകാരൻ മുങ്ങി മരിച്ചു. പോണ്ടിച്ചേരി...