പാലക്കാട് : നെന്മാറ പോലീസ് സ്റ്റേഷനുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടു പേരാണ് അക്രമം നടത്തിയത്. സ്റ്റേഷന് മുന്നിലെ വെയ്റ്റിംഗ് ഷെഡിന് മുന്നില്‍ നിന്നും സ്റ്റേഷനിലേക്ക് ബിയര്‍ കുപ്പി കൊണ്ടുള്ള പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. എന്നാല്‍ സ്റ്റേഷന് മുന്നിലെ തെങ്ങില്‍ തട്ടി കുപ്പി തെറിച്ചുവീണതിനാല്‍ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം നെന്മാറ തിരുവിഴയാട് പരിശോധന നടത്തുന്നതിനിടെ മാസ്ക് ധരിക്കാത്ത യുവാക്കളെ ജൂനിയര്‍ എസ്‌ഐ ജയ്സന്‍ ശാസിച്ചിരുന്നു. എന്നാല്‍ യുവാക്കള്‍ എസ്‌ഐയോട് കയര്‍ക്കുകയും തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. സംഭവത്തില്‍ നെന്മാറ സ്വദേശികളായ കാര്‍ത്തിക് , അജീഷ്, പമ്പാവാസന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ മുന്‍പ് വധശ്രമം ഉള്‍പ്പടെയുള്ള കേസുകള്‍ ഉള്ളതായും പോലീസ് പറയുന്നു. അറസ്റ്റിലായ പ്രതികളുടെ സുഹൃത്തുക്കളാണ് കസ്റ്റഡിയിലായത്. ഇവരെ ചോദ്യം ചെയ്ത് വരുന്നതായി നെന്മാറ സിഐ പറഞ്ഞു.
നെന്മാറ പോലീസ് സ്റ്റേഷനുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു
RECENT NEWS
Advertisment