നെന്മാറ പോലീസ് സ്റ്റേഷനുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് നെന്മാറ പോലീസ് സ്റ്റേഷനുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടു പേരാണ് അക്രമം നടത്തിയത്. സ്റ്റേഷന് മുന്നിലെ വെയ്റ്റിംഗ് ഷെഡിന് മുന്നില്‍ നിന്നും സ്റ്റേഷനിലേക്ക് ബിയര്‍ കുപ്പി കൊണ്ടുള്ള പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. എന്നാല്‍ സ്റ്റേഷന് മുന്നിലെ തെങ്ങില്‍ തട്ടി കുപ്പി തെറിച്ചുവീണതിനാല്‍ അപകടം ഒഴിവായി.  കഴിഞ്ഞ ദിവസം നെന്മാറ തിരുവിഴയാട് പരിശോധന നടത്തുന്നതിനിടെ മാസ്ക് ധരിക്കാത്ത യുവാക്കളെ ജൂനിയര്‍ എസ്‌ഐ ജയ്സന്‍ ശാസിച്ചിരുന്നു. എന്നാല്‍ യുവാക്കള്‍ എസ്‌ഐയോട് കയര്‍ക്കുകയും തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. സംഭവത്തില്‍ നെന്മാറ സ്വദേശികളായ കാര്‍ത്തിക് , അജീഷ്, പമ്പാവാസന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ മുന്‍പ് വധശ്രമം ഉള്‍പ്പടെയുള്ള കേസുകള്‍ ഉള്ളതായും പോലീസ് പറയുന്നു. അറസ്റ്റിലായ പ്രതികളുടെ സുഹൃത്തുക്കളാണ് കസ്റ്റഡിയിലായത്. ഇവരെ ചോദ്യം ചെയ്ത് വരുന്നതായി നെന്മാറ സിഐ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...