നെന്മാറ സജിത കൊലക്കേസ് : പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. സജിത വധക്കേസ് അപൂര്‍വങ്ങളിൽ അപര്‍വമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ജീവപര്യന്തം തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. കഴിഞ്ഞ ദിവസം പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന വാദത്തിന് ശേഷമാണ് ഇന്ന് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.

കേസിന് പിന്നാലെ നടന്ന ഇരട്ട കൊലയും കോടതിയെ അറിയിച്ച് കൊണ്ടായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. എന്നാൽ, ശിക്ഷയിൽ ഇളവ് വേണമെന്ന് വാദിച്ച പ്രതിഭാഗം ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നും കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലാതിരുന്നയാളല്ലായിരുന്നുവെന്നും അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ശിക്ഷാ വിധി കേള്‍ക്കാൻ സജിതയുടെ മക്കളും വീട്ടുകാരും കോടതിയിൽ എത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങളുടെ ഏറ്റുമുട്ടൽ : സ്റ്റാഫ് നഴ്സിന് പരിക്ക്

0
കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ...

മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു ; നിരവധി ആളുകൾ ആശുപത്രിയിൽ

0
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു. നിരവധി...

ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി അബിൻ വർക്കി

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ...

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി....