തിരുവനന്തപുരം: തുടർച്ചയായി വർധിച്ചുകൊണ്ടിരുന്ന സ്വർണവിലയ്ക്ക് ഇന്ന് അൽപം ആശ്വാസം. പവന് ഒരു ലക്ഷം രൂപയോട് അടുത്തുകൊണ്ടിരിക്കെയാണ് ഇന്ന് സ്വർണവിലയിൽ ഇടിവ് നേരിട്ടത്. ഇന്ന 1400 രൂപയാണ് കുറഞ്ഞത്. 95,960 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 175 രൂപയാണ് കുറഞ്ഞത്. 11,995 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. ഇന്നലെ ഒറ്റയടിക്ക് പവന് 2,840 രൂപയാണ് കൂടിയത്. ഇതോടെ പവന് 97,360 രൂപയായിരുന്നു. ഈ മാസം 17 ദിവസത്തിൽ ഒരു പവന് കൂടിയത് 10360 രൂപയാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ ഒഴുകിയെത്തുന്നതാണ് സ്വർണവില ഉയരാൻ പ്രധാന കാരണം.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























