ഇറാനെതിരേ സംയുക്ത സൈനിക നടപടി ; ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു

For full experience, Download our mobile application:
Get it on Google Play

തെല്‍ അവീവ് : യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ആക്രമണം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ ഉയര്‍ത്തുന്ന നിലനില്‍പ്പിനുള്ള ഭീഷണി ഇല്ലാതാക്കുകയും ഇറാനിയന്‍ ജനതയ്ക്ക് സ്വന്തം വിധി നിര്‍ണയിക്കാന്‍ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് നടപടിയുടെ ലക്ഷ്യമെന്ന് നെതന്യാഹു പറഞ്ഞു. ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം.

‘എന്റെ സഹോദരങ്ങളെ, ഇസ്രായേല്‍ പൗരന്‍മാരെ, ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഇറാനിലെ ഭീകര ഭരണകൂടം ഉയര്‍ത്തുന്ന ഭീഷണി ഇല്ലാതാക്കാനുള്ള ഓപ്പറേഷന്‍ ആരംഭിച്ചിട്ടുണ്ട്,’ എന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ന്റെ ചരിത്രപരമായ നേതൃത്വത്തിന് നന്ദി അറിയിച്ചതായി നെതന്യാഹു കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 47 വര്‍ഷമായി ഇറാനിലെ ആയത്തുള്ള ഭരണകൂടം ‘ഇസ്രായേലിന്റെ അന്ത്യം’, ‘അമേരിക്കയുടെ അന്ത്യം’ എന്ന നിലപാട് ആവര്‍ത്തിച്ചുവരുകയാണെന്നും, നിരവധി അമേരിക്കക്കാരുടെ മരണത്തിനും സ്വന്തം ജനങ്ങളോടുള്ള അടിച്ചമര്‍ത്തലിനും അവര്‍ ഉത്തരവാദികളാണെന്നും അദ്ദേഹം ആരോപിച്ചു.

ആണവായുധങ്ങള്‍ നേടാനുള്ള ഇറാന്റെ ശ്രമം ലോകമാനവികതയ്ക്കുള്ള ഗുരുതര ഭീഷണിയാണെന്നും, അതിനെ അനുവദിക്കാനാവില്ലെന്നും നെതന്യാഹു വ്യക്തമാക്കി. സംയുക്ത സൈനിക നടപടി ഇറാനിലെ ധീരരായ ജനങ്ങള്‍ക്ക് സ്വേച്ഛാധിപത്യത്തിനെതിരേ ഉയര്‍ന്നുനില്‍ക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. പേര്‍ഷ്യക്കാര്‍, കുര്‍ദ്ദുകള്‍, അസരികള്‍, ബലൂചുകള്‍, അഹ്വാസികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളെയും അഭിസംബോധന ചെയ്ത നെതന്യാഹു, ‘സ്വതന്ത്രവും സമാധാനം ആഗ്രഹിക്കുന്നതുമായ ഒരു ഇറാന്‍ സ്ഥാപിക്കാന്‍ ഇത് സമയമാണ്’ എന്ന് ആഹ്വാനം ചെയ്തു. ‘ഒന്നിച്ച് നില്‍ക്കാം, ഒന്നിച്ച് പോരാടാം, ഇസ്രായേലിന്റെ ഭാവി ഒന്നിച്ചുറപ്പിക്കാം,’ നെതന്യാഹു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...