ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ആഗോള ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ്

For full experience, Download our mobile application:
Get it on Google Play

2022-ന് ശേഷമുള്ള ഏറ്റവും വലിയ ജീവനക്കാരുടെ പിരിച്ചുവിടൽ നടപടിയുടെ ഭാഗമായി നെറ്റ്ഫ്ലിക്സ് ഏകദേശം 1,000 ജീവനക്കാരെ ഒഴിവാക്കുന്നു. സഹ-സിഇഒമാരായ ടെഡ് സരാൻഡോസ്, ഗ്രെഗ് പീറ്റേഴ്സ് എന്നിവർ ജീവനക്കാർക്കായി അയച്ച ആന്തരിക കുറിപ്പിലൂടെ 2026 ഒക്ടോബർ 14-നാണ് ഈ തീരുമാനം അറിയിച്ചത്. കമ്പനിയിലെ മൊത്തം ജീവനക്കാരുടെ ഏകദേശം 6 ശതമാനം വരുമിത്. എച്ച്ആര്‍, നിയമം, സാങ്കേതികവിദ്യ തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പ്രധാനമായും ഇത് ബാധിക്കുക. ജോലി നഷ്ടപ്പെടുന്ന ജീവനക്കാരെക്കുറിച്ച് മാനേജര്‍മാര്‍ ഉടന്‍ തന്നെ വിവരം നല്‍കും. കമ്പനിയുടെ വളര്‍ച്ച താന്‍ ആഗ്രഹിച്ച വേഗതയിലല്ല മുന്നോട്ടുപോകുന്നതെന്ന് നെറ്റ്ഫ്‌ലിക്‌സ് കോ-ചീഫ് എക്‌സിക്യൂട്ടീവ് ടെഡ് സാരന്‍ഡോസ് കഴിഞ്ഞ മാസം ബ്ലൂംബെര്‍ഗ് സ്‌ക്രീന്‍ടൈം ഉച്ചകോടിയില്‍ വ്യക്തമാക്കിയിരുന്നു. യൂട്യൂബ്, ടിക് ടോക് തുടങ്ങിയ സൗജന്യ പ്ലാറ്റ്ഫോമുകള്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതും ഒടിടി രംഗത്തെ കടുത്ത മത്സരവുമാണ് നെറ്റ്ഫ്‌ലിക്‌സിന് വെല്ലുവിളിയാകുന്നത്.

ഇതിനിടയില്‍ എച്ച്ബിഒയുടെ ഉടമകളായ വാര്‍ണര്‍ബ്രോസുമായുള്ള പാരമൗണ്ടിന്റെ 110 ബില്യണ്‍ ഡോളറിന്റെ ലയനം ഒടിടി മേഖലയില്‍ വലിയ മാറ്റങ്ങളാണുണ്ടാക്കുന്നത്. വാര്‍ണര്‍ ബ്രോസിനെ സ്വന്തമാക്കാന്‍ നെറ്റ്ഫ്‌ലിക്‌സും ശ്രമിച്ചിരുന്നെങ്കിലും ഒടുവില്‍ പാരമൗണ്ടിന് മുന്നില്‍ പിന്‍വാങ്ങേണ്ടി വന്നു. ജീവനക്കാര്‍ക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ കോ-ചീഫ് എക്‌സിക്യൂട്ടീവ്മാരായ ടെഡ് സാരന്‍ഡോസും ഗ്രെഗ് പീറ്റേഴ്‌സും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തെ രസിപ്പിക്കുകയെന്ന ഞങ്ങളുടെ ദൗത്യം വലുതാണ്, അതിനായി മുന്‍ഗണനകളില്‍ കര്‍ശനമായ അച്ചടക്കം പാലിക്കേണ്ടതുണ്ടെന്ന് അവര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. എങ്കിലും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വളര്‍ച്ചയ്ക്കും വേണ്ടി പ്രധാന മേഖലകളില്‍ കമ്പനി ശക്തമായി നിക്ഷേപം തുടരുമെന്നും അവര്‍ പറയുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മൃഗശാല മാറ്റാൻ അനുവദിക്കില്ല! ശക്തമായ സമരവുമായി ജനകീയ സമിതി രംഗത്ത്

0
തിരുവനന്തപുരം: 167 വർഷത്തിലേറെ പഴക്കമുള്ള മൃഗശാല തലസ്ഥാന നഗരിയുടെ ഹൃദയ ഭാഗത്തു...

രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് വീണ്ടും വിവാദ പരാമർശം ; ‘അയാൾക്ക് വേണ്ടത് ഷോക്ക് ട്രീറ്റ്മെന്റ്’;...

0
തിരുവനന്തപുരം: രാഹുൽ ഗാന്ധിയ്ക്ക് നേരെ വീണ്ടും അധിക്ഷേപ പരാമർശങ്ങളുമായി കേരള ബിജെപി...

ഡൽഹിയിൽ തെരുവ് യുദ്ധം! എൻ.എസ്.യു.ഐ പ്രതിഷേധത്തിൽ വൻ സംഘർഷം; പ്രവർത്തകർക്ക് ക്രൂരമർദ്ദനം, നിരവധി പേർ...

0
ന്യൂഡൽഹി: മർദന പരാതിയിൽ എഫ്ഐആർ ഇടാത്തതിൽ പ്രതിഷേധിച്ച് ദില്ലിയിൽ രാത്രിയിൽ എൻ...

പട്ടാപ്പകൽ റോഡരികിൽ മോഷണം ; കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുമായി കള്ളൻ...

0
നാട്ടുകൽ:പാലക്കാട് ചെത്തല്ലൂരിൽ പട്ടാപ്പകൽ കടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ചു. ചെത്തല്ലൂരിൽ...