കോന്നി : കോന്നിയുടെ പ്രഥമ വനിതാ എ.എസ്.പി.യായി നിമിഷി ത്രിപാഠി ചുമതലയേറ്റു. 2024 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് നിമിഷി ത്രിപാഠി. മധ്യപ്രദേശ് സ്വദേശിയായ നിമിഷി 2020 ലെ യു.പി.എസ്.സി. പരീക്ഷയില് 622 ആം റാങ്ക് നേടി ആദ്യം ഇന്ത്യന് സിവില് സര്വീസ് അക്കൌണ്ട്സ് സര്വീസില് പ്രവേശിച്ചിരുന്നു. പിന്നീട് 2023 ലെ സിവില് സര്വീസ് പരീക്ഷയിലൂടെയാണ് ഐ.പി.എസ്. നേടിയത്. മധ്യപ്രദേശിലെ ഖാര്ഗോണ് ജില്ലയിലെ സനാവദ് സ്വദേശിയാണ്. വനം വകുപ്പില് ഫോറസ്റ്റ് ഗാര്ഡായിരുന്ന അവധേഷ് ത്രിപാഠിയുടെ മകളാണ്. ഹൈദരാബാദിലെ സര്ദാര് വല്ലഭായ് പട്ടേല് നാഷണല് പോലീസ് അക്കാഡമിയിലും നിമിഷി പരിശീലനം നേടിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില് ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്ലൈന് മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല് ആപ്പ് (Android) പ്ലേ സ്റ്റോറില് ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ് ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























