Wednesday, July 9, 2025 5:40 am

നെതന്യാഹു യുഗത്തിന് അന്ത്യം ; ഇസ്രായോലില്‍ ബെനറ്റ് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ജറുസലേം : പ്രതിപക്ഷകക്ഷികള്‍ രൂപവത്‌കരിച്ച ഐക്യസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടിയതോടെ ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹു പ്രധാനമന്ത്രി പദത്തില്‍ നിന്നും പടിയിറങ്ങുന്നു. പ്രതിപക്ഷനേതാവ് യായിര്‍ ലാപിഡ് സഭയില്‍ ഭൂരിപക്ഷം തെളിയിച്ചതോടെ അവസാനമാകുന്നത് 12 വര്‍ഷം നീണ്ട ബഞ്ചമിന്‍ നെതന്യാഹു യുഗത്തിനാണ്. നഫ്ത്താലി ബെന്നറ്റാണ് പുതിയ പ്രധാനമന്ത്രി.

ധാരണപ്രകാരം പകുതിവീതം കാലാവധിയില്‍ ബെന്നറ്റും ലാപിഡും ഭരണം നടത്തും. ആദ്യ കാലാവധി ധാരണപ്രകാരം യമിന പാര്‍ട്ടി അധ്യക്ഷനുമായ നഫ്ത്താലി ബെന്നറ്റിനാണ്. 2023 സെപ്റ്റംബര്‍വരെയാകും ബെനറ്റിന്റെ കാലാവധി. അതിനുശേഷം ലാപിഡ് ഭരിക്കും. 59-നെതിരേ 60 സീറ്റുകള്‍ നേടിയാണ് എട്ടുപാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ഐക്യസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്.

ഇന്നലെ പ്രാദേശിക സമയം നാലുമണിക്ക് അഞ്ചുമണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വിശ്വാസ വോട്ട് നടന്നത്. മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാനായിരുന്നില്ല. തുടര്‍ന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നെതന്യാഹുവിന്റെ ലിക്യുഡ് പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപവത്‌കരിക്കാന്‍ അവസരം നല്‍കിയിരുന്നെങ്കിലും കഴിയാതെ വന്നതോടെയാണ് സര്‍ക്കാര്‍ രൂപവത്കരണ ശ്രമങ്ങളുമായി പ്രതിപക്ഷകക്ഷികള്‍ മുന്നോട്ടു വന്നത്.

സഖ്യകക്ഷികളില്‍ അറബ് ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയും ഉള്ളതിനാല്‍ പാലസ്തീന്‍ വിഷയത്തില്‍ നിര്‍ണ്ണായക തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. പതിറ്റാണ്ടുകള്‍ക്കുശേഷമാണ് രാജ്യത്തെ 20 ശതമാനത്തോളം വരുന്ന അറബ് ജനതയെ പ്രതിനിധീകരിക്കുന്ന ഒരു പാര്‍ട്ടി ഭരണത്തില്‍ പങ്കാളിയാകുന്നത്. അധികാരം നഷ്ടപ്പെട്ടത് അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന നെതന്യാഹുവിന് കനത്ത തിരിച്ചടിയാണ് ഇത്. എല്ലാ ഇസ്രയേലികളുടെയും പ്രധാനമന്ത്രിയായിരിക്കുമന്നാണ് ബെന്നറ്റിന്റെ പ്രഖ്യാപനം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റോയിട്ടേഴ്‌സിന്‍റെ ഉൾപ്പെടെ 2,355 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യൻ സർക്കാർ ഉത്തരവിട്ടുവെന്നാണ് എക്സിന്‍റെ ആരോപണം

0
ന്യൂയോർക്ക് : കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി എലോൺ മസ്കിന്റെ സോഷ്യൽ...

നിപ ജാഗ്രത ; മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന തുടങ്ങി

0
പാലക്കാട് : പാലക്കാട് ജില്ലയിൽ നിപ ജാഗ്രത തുടരുന്ന പശ്ചാത്തലത്തിൽ മൃഗങ്ങളിൽ...

ഭീകരവാദത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
റിയോ ഡി ജനീറോ : ഭീകരവാദത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര...

ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതിയുടെ ഫോണും പണവും കവർന്ന മോഷ്ടാവിനെ പിടികൂടി

0
തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതിയുടെ ഫോണും പണവും...