രമ്യ ഹരിദാസ് എം.പിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് കൂടുതല്‍ പേര്‍ക്കെതിരെ കേസ് എടുക്കും

For full experience, Download our mobile application:
Get it on Google Play

ആലത്തൂര്‍ : സിപിഎം നേതാക്കള്‍ രമ്യ ഹരിദാസ് എം.പിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് കൂടുതല്‍ പേര്‍ക്കെതിരെ കേസ് എടുക്കും. പാലക്കാട് ആലത്തൂരില്‍ ഇന്നലെ ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രമ്യ ഹരിദാസ് പറയുന്നത് ആലത്തൂരില്‍ കാലു കുത്തിയാല്‍ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ്.

ആലത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നാസര്‍, നജീബ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന ഏഴ് പേര്‍ക്കെതിരെയുമാണ് പരാതി. ഇതിനകം പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ രമ്യ ഹരിദാസിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. അതേസമയം സിപിഎം നേതാക്കളും പരാതി നല്‍കിയിട്ടുണ്ട്. എംപിക്ക് ഒപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപ് ഭീഷണിപ്പെടുത്തി എന്നാണ് പരാതി. ആലത്തൂര്‍ പോലീസ് ഈ പരാതിയില്‍ പ്രദീപിനെതിരെ കേസെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...