കൊള്ളയടി 42 ദിവസത്തിനിടെ 24ാമത്തെ തവണ ; തിരുവനന്തപുരത്ത്​ പെട്രോള്‍ വില 98.45 രൂപയായി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത്​ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന്​ 29​പൈസയും ഡീസലിന്​ 31 ​പൈസയുമാണ്​ കൂട്ടിയത്​. തിരുവനന്തപുരത്ത്​ പെട്രോള്‍ വില 98.45 രൂപയായി. ഡീസലിന്​ 93.79​ രൂപയും. ഇന്ധനവില വര്‍ധന തുടര്‍ന്നാല്‍ കേരളത്തില്‍​ സാധാരണ പെട്രോള്‍ വില അടുത്തുതന്നെ സെഞ്ച്വറിയടിക്കും. പ്രീമിയം പെട്രോള്‍ വില കേരളത്തില്‍​ 100 കടന്നിരുന്നു.

42 ദിവസത്തിനിടെ 24ാമത്തെ തവണയാണ്​ ഇന്ധനവില കൂട്ടുന്നത്​. ചെന്നൈയില്‍ പെട്രോളിന്​ 97.43 രൂപയും ഡീസലിന്​ 91.64 രൂപയുമാണ്​. ഡല്‍ഹിയില്‍ പെട്രോളിന്​ 96.12 രൂപയും ഡീസലിന്​ 86.98 രൂപയുമാണ്​. കൊല്‍ക്കത്ത പെട്രോള്‍ വില 96.06 രൂപ, ഡീസലിന്​ 89.83 രൂപ. മുംബൈയില്‍ 102.30 രൂപയാണ്​ പെട്രോള്‍ വില. ഡീസലിന്​ 94.39 രൂപയും. അതേസമയം ആഗോളവിപണിയില്‍ അസംസ്​കൃത എണ്ണക്കുണ്ടായ വിലവര്‍ധനയാണ്​ പെട്രോള്‍ ഡീസല്‍ വില ഉയരാന്‍ കാരണമെന്നാണ്​ എണ്ണക്കമ്പിനികളുടെ വാദം.

ഇന്ധനവില വര്‍ധന ജനങ്ങള്‍ക്ക്​ ബുദ്ധിമുട്ട്​ സൃഷ്​ടിക്കുമെങ്കിലും വാക്​സിന്‍ വാങ്ങുന്നതിനായി കോടിക്കണക്കിന്​ ​രൂപ ചെലവാക്കുകയാണെന്നായിരുന്നു പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്റെ  പ്രതികരണം. രാജ്യത്ത്​ ഇന്ധനവില വര്‍ധിക്കുന്നതോടെ അവശ്യ വസ്​തുക്കളുടെയും ഗതാഗത സംവിധാനങ്ങളുടെയും നിരക്ക്​ ഉയരുന്നത്​ സാധാരണ ജനങ്ങള്‍ക്ക്​ തിരിച്ചടിയാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...